KERALAlocaltop news

കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം (മാർട്ടിൻ ) പുതിയ ചുവടുവെപ്പുമായി സഹകാരികളുടെ ഹൃദയത്തിലേക്ക്

* സിറ്റി പോലീസ് കമ്മീഷണർ ഇന്ന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട് :

കോഴിക്കോട് ജില്ലയിലെ കർഷകരായ പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങൾ വിളയിച്ചെടുത്ത കാർഷിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽപ്പന നടത്തുന്നതിനും സഹകാരികൾക്ക് വിഷരഹിതമായ പച്ചക്കറി പോലുള്ള കാർഷിക ഉല്പന്നങ്ങൾ ലഭ്യമാക്കുന്നതിനും ഒരു വേദി ജില്ലയിലെ പോലീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്നു . ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഊർജ്ജിതമായ ശ്രമങ്ങൾ സർക്കാരും പൊതു സമൂഹവും നടത്തിവരുന്ന ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ഒരു പ്രവർത്തനമാണ് സംഘം ഈ സംരംഭത്തിലൂടെ മുന്നോട്ട് വെയ്ക്കുന്നത് . നല്ലയിനം പച്ചക്കറികൾ, പഴങ്ങൾ, മറ്റുല്പന്നങ്ങൾ എന്നിവ ഇടനിലക്കാരില്ലാതെ നേരിട്ട് മിതമായ നിരക്കിൽ പോലീസ് കുടുംബങ്ങൾക്ക് ലഭ്യമാക്കുവാൻ ഈ പ്രവർത്തനത്തിലൂടെ കഴിയും.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്
സംഘം ഓഫീസിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ  ജില്ലാ പോലീസ് മേധാവി എ വി ജോർജ്ജ് IPS പോലീസ് കർഷകരെ ആദരിച്ചും പോലീസ് കുടുംബങ്ങൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തും ഈ പരിപാടി ഉൽഘാടനം ചെയ്യും. എല്ലാ സഹകാരികളുടെയും കുടുംബങ്ങളുടേയും പൂർണ്ണ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

ഉല്പന്നങ്ങൾ കൊണ്ടുവരാൻ താല്പര്യപ്പെടുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക
1. ബൈജു – 9446780437
2. രഗീഷ്- 9446391394

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close