കോഴിക്കോട്:എല്ലാ പൊതുവിദ്യാലയങ്ങളും മികവിൻ്റെ കേന്ദ്രങ്ങളാക്കി ഉയർത്തുക എന്നത് സർക്കാരിൻ്റെ ലക്ഷ്യമാണെന്ന് തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സമൂഹത്തിലെ പിന്നോക്കം നിൽക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഹൈടെക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് സർക്കാർ നിലപാട്. ഒരു നൂറ്റാണ്ട് പിന്നിട്ട ആഴ്ചവട്ടം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സ്കൂളിൻ്റെ സമഗ്ര മാസ്റ്റർ പ്ലാൻ ബഹു.ഡപ്യൂട്ടി മേയർ മുസാഫർ അഹമ്മദിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർ എൻ.സി.മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഡപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് സമഗ്ര മാസ്റ്റർ പ്ലാനിൻ്റെ ദൃശ്യാവിഷ്ക്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബീന പൂവത്തിൽ സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ആർക്കിടെക്ട് എ.കെ.പ്രശാന്ത്, പി.ടി.എ പ്രസിഡണ്ട് എ.സജിത്ത്, പതിയേരി ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.ബി.അശോക് കുമാർ നന്ദി പറഞ്ഞു.
Related Articles
Check Also
Close-
ഖലീൽ ജിബ്രാൻ പുരസ്കാരം പ്രഖ്യാപിച്ചു
May 13, 2021