KERALAlocaltop news

കരിപ്പൂർ സ്വർണക്കടത്ത്; കൊടുവള്ളി ടീമിലെ അബുജാസിൻ അറസ്റ്റിൽ

കോഴിക്കോട് : പ്രമാദമായ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കൊടുവള്ളി സ്വദേശികളായ പൊട്ടിക്കൽ ടീമിലെ പ്രധാനിയെ കൊണ്ടോട്ടി ഡിവൈഎസ്പി കെ . അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തു. ജൂൺ 20ന് രാത്രി കൊടുവള്ളിയിൽ നിന്ന് സ്വർണം തട്ടാൻ കരിപ്പൂരിലേക്ക് പോയ നാലംഗ സംഘത്തിന്റെ തലവൻ മടവൂർ സ്വദേശി അബുജാസിൻ( 29 ) ആണ് ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് നിന്നും പിടിയിലായത് . സംഘാംഗളെ തിരിച്ചറിയാൻ വെള്ളയും നീലയും നിറമുള്ള മാസ്കുകൾ ധരിച്ചാണ് ഇവർ കരിപ്പൂരിലെത്തിയത്. മാസ്ക് സംഘടിപ്പിച്ചത് അബുജാസിനാണ്. ഇതോടെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മൊത്തം 18 പേർ അറസ്റ്റിലായിട്ടുണ്ട് , സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തിലെ അഞ്ച് പേർ രാമനാട്ടുകരയ്ക്ക് സമീപം വാഹനാപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് സ്വർണകടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close