കോഴിക്കോട്: വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എസ്ഡിപിഐ കോഴിക്കോട് സിറ്റി കമ്മിറ്റി നടത്തിയ പ്രതിഷേധ റാലിയും ഐക്യദാർഢ്യ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ കൂടുതൽ സമയം കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം അശാസ്ത്രീയമായി ഉള്ള നിയന്ത്രണങ്ങൾ തിരുത്തണം. മദ്യഷാപ്പുകൾക്ക് നൽകുന്ന സ്വാതന്ത്ര്യം പോലും ചെറുകിട കച്ചവടക്കാർക്ക് നൽകുന്നില്ല എന്നത് സങ്കടകരമാണ്. പതിനായിരങ്ങളാണ് കൊടിയ ദുരിതം അനുഭവിക്കുന്നതെന്നും ഇതിന് പരിഹാരമായില്ലെങ്കിൽ ജനങ്ങൾ വലിയ പ്രയാസങ്ങൾ നേരിടേണ്ടിവരുമെന്നും സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് മണ്ഡലം പ്രസിഡൻറ് കെ.പി ജാഫർ , നോർത്ത് മണ്ഡലം പ്രസിഡൻറ് കെ. ഷെമീർ, എലത്തൂർ മണ്ഡലം പ്രസിഡൻറ് അൻവർ , എൻ.പി ഗഫൂർ തുടങ്ങിയവർ നേതൃത്യം നൽകി