KERALAlocaltop news

ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്ക്കരിക്കേണ്ടിവരും – കെ.എച്ച്.ആര്‍.എ.

കോഴിക്കോട്:
സംസ്ഥാനത്ത് ചിക്കന്‍റെ വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍. രണ്ടാഴ്ചക്കിടയില്‍ ഇരട്ടിയോളം വര്‍ദ്ധനവാണ് ചിക്കന്‍റെ വിലയില്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ചിക്കന് കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില അന്യായമായി വര്‍ദ്ധിപ്പിക്കുന്നതിന് പുറകില്‍ അന്യസംസ്ഥാനചിക്കന്‍ലോബിയാണ്. സംസ്ഥാനത്ത് വില്‍ക്കുന്ന ചിക്കന്‍റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. നിലവില്‍ ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദനീയമായിട്ടുള്ളൂ.അതുമൂലം പ്രവര്‍ത്തനചെലവ്പോലും കണ്ടെത്താനാകാതെ നട്ടംതിരിയുന്ന ഹോട്ടലുടമകള്‍ക്ക് കടുത്ത തിരിച്ചടിയാണ് ചിക്കന്‍റെ അന്യായവിലക്കയറ്റം. നാട് മുഴുവന്‍ കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോള്‍ ഹോട്ടലിലെ ചിക്കന്‍വിഭവങ്ങളുടെ വിലവര്‍ദ്ധിപ്പിക്കുവാനും ഹോട്ടലുടമകള്‍ക്ക് സാധിക്കില്ല. വിലക്കയറ്റം ഇങ്ങനെ തുടരുകയാണെങ്കില്‍ ഹോട്ടലുകളിലെ ചിക്കന്‍വിഭവങ്ങള്‍ ഒഴിവാക്കുവാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാകും. അന്യസംസ്ഥാനലോബിയുടെ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയാന്‍വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും, തദ്ദേശചിക്കന്‍ ഫാമുകളില്‍നിന്നും വിപണിയില്‍ ചിക്കന്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി കൈകൊള്ളണമെന്നും കേരള ഹോട്ടല്‍ ആന്‍ര് റസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍സെക്രട്ടറി ജി. ജയപാലും  ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close