കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിന് കോഴിക്കോട്ടെ ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്റെ ആദരാഞ്ജലി.കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഫോട്ടോ ഗ്രാഫർമാർ ദീപം തെളിയിച്ച് ആദരാഞ്ജലി അർപ്പിച്ചു.കോഴിക്കോട് ജില്ലയിലെ പല ഫോട്ടോ ജേണലിസ്റ്റുകളുമായും വ്യക്തിപരമായ ബന്ധം പുലർത്തിയിരുന്ന ഡാനിഷ് സിദ്ദീഖിയുടെ ആകസ്മിക മരണം ഈ മേഖലയുടെ തീരാ നഷ്ടമാണെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു. യുദ്ധ മുഖങ്ങളിലെ വ്യതസ്ഥതയാർന്ന പല ചിത്രങ്ങളും വായനക്കാ മുന്നിലെത്തിച്ചത് ഡാനിഷിന്റെ ക്യാമറ കണ്ണിലൂടെയായിരുന്നു. ഫോട്ടോ ജേണലിസ്റ്റ് ഫോറം കൺവീൻ എം.ടി വിധുരാജ് , കെ.രാകേഷ്, നിധീഷ് കൃഷ്ണൻ, രാജേഷ് മേനോൻ, രമേശ് കോട്ടൂളി, സാജൻ വി നമ്പ്യാർ, സജീഷ് ശങ്കർ, ബിനുരാജ്, രോഹിത് തയ്യിൽ, വിശ്വജിത്, സി.കെ. തൻസീർ , ടി. എച്ച്. ജധീർ, എ.ആർ.സി. അരുൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
Related Articles
Check Also
Close-
പ്രധാന കേരള വാര്‍ത്തകള്‍
November 6, 2021