കോഴിക്കോട്:ഇറാക്ക് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന് കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജ് ആണ് (28)മരിച്ചത് . ഇക്കഴിഞ്ഞ ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് വിവരം.ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര് മരിച്ചിട്ടുണ്ട്. അപകട വിവരം ഞായറാഴ്ചയാണ് അതുല്‍രാജിന്റെ വീട്ടിലറിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍രാജ് കപ്പല്‍ ജോലിയ്ക്ക് പോയത്. കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്.സഹോദരി അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരനുമായും ഇറാക്കിലെ ഇന്ത്യന്‍ എംമ്പസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.
Related Articles
Check Also
Close-
മലയോര മേഖലയിൽ വാഹന മോഷണം തുടർക്കഥ; 2 ബുള്ളറ്റുകൾ മോഷണം പോയി
January 20, 2021