മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ജസ്റ്റ് ഡയല്‍ ലിമിറ്റഡിനെ സ്വന്തമാക്കി. 5719 കോടിയുടെ ഇടപാടിലൂടെ ജസ്റ്റ് ഡയലിന്റെ ഭൂരിഭാഗം ഓഹരികളും റിലയന്‍സിന്റെ കീഴിലെ റിലയന്‍സ് റീട്ടെയില്‍ വെന്‍ച്വര്‍സ് ലിമിറ്റഡിന്റെതാകും.
കമ്പനിയുടെ എംഡിയായ വി എസ് എസ് മണി അടുത്ത അഞ്ച് വര്‍ഷത്തേക്ക് തുടരും.
1994 ല്‍ മുംബൈ ആസ്ഥാനമാക്കി ആരംഭിച്ച ജസ്റ്റ് ഡയല്‍ വിവിധ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഒരു ഫോണ്‍ കോളിലൂടെ ലഭ്യമാക്കുന്ന സംരംഭമാണ്. ഓണ്‍ ലൈന്‍ ഇ-കോമേഴ്‌സ് സേവനങ്ങളും ഇവര്‍ ആരംഭിച്ചു. പതിമൂന്ന് കോടി സ്ഥിരം ഉപഭോക്താക്കള്‍ ജസ്റ്റ് ഡയലിനുണ്ടെന്നാണ് കണക്കുകള്‍.