KERALAlocaltop news

കൂടിയാലോചനയില്ലാതെ കളക്ടർ കണ്ടെന്റ്മെന്റ് സോൺ പ്രഖ്യാപിക്കരുത് ; നഗരസഭാ കൗൺസിൽ

കോഴിക്കോട് : കൂടിയാലോചനയില്ലാത്ത കണ്ടെയ്മെന്റ് സോൺ പ്രഖ്യാപനം വേണ്ടെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗം. നിലവിൽ ജില്ല ഭരണകൂടം കണ്ടെയ്മെന്റ് സോൺ പ്രഖ്യാപിക്കുമ്പോൾ വാർഡ് ആർ.ആർ.ടികളുമായി ചർച്ച ചെയ്യമെന്ന് മേയർ ബീന ഫിലിപ്പ് അവതരിപ്പിച്ച പ്രമേയത്തിലൂടെ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
കൊവിഡിന്റെ ആദ്യ തരംഗത്തിന്റെ സമയത്ത് വാർ‌ഡ് ആർ.ആർ.ടികളുമായി കൂടിയാലോചിച്ചായിരുന്നു കണ്ടെയ്മെന്റ് സോണും മൈക്രോ കണ്ടെയ്മെന്റ് സോണും പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ ഇത് നടക്കുന്നില്ല. അതിനാൽ കൊവിഡ് വ്യാപനം ഇല്ലാത്ത പ്രദേശങ്ങൾ പോലും കണ്ടെയ്മെന്റ് സോണുകളാകുന്നുണ്ട്. ഇന്ന് ജില്ല കളക്ടറർ പങ്കെടുക്കുന്ന യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും.  കൂടുതൽ വ്യക്തത ആവശ്യപ്പെടുമെന്ന് മേയർ കൗൺസിൽ യോഗത്തിൽ ഉറപ്പ് നൽകി.
കൊവിഡ് ടെസ്റ്റ് നടത്തുമ്പോൾ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നത് മൂലം നഗരസഭ പരിധിക്ക് പുറത്തുള്ള പോസിറ്റീവ് കേസുകളും നഗരസഭയുടെ കണക്കിൽ വരുന്നുണ്ട്. കണ്ടെയ്മെന്റ് സോണുകൾ വർദ്ധിക്കുന്നതിന് ഇതും കാരണമാകുന്നുണ്ട്. ഓരോ വാർഡിലും എത്ര കൊവിഡ് രോഗികൾ ഉണ്ടെന്ന ആർ.ആർ.ടിയുടെ കണക്കുകളും ജില്ല ഭരണകൂടത്തിന്റെ കണക്കുകളും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ട്.
ഒരേ സമയം തന്നെ കണ്ടെയ്മെന്റ് സോൺ പ്രഖ്യാപിച്ചുള്ള നിയന്ത്രണവും ടി.പി.ആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണവും വരുന്നത് വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ ആശയക്കുഴപ്പം ഒഴിവാക്കണമെന്നും നിയന്ത്രണങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷത്ത് നിന്ന് കെ.പി രാജേഷ്കുമാർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേയർ പ്രമേയമായി അവതരിപ്പിക്കുകയായിരുന്നു. പ്രമേയത്തെ മുഴുവൻ  കൗൺസിലർമാരും പിന്തുണച്ചു.
മൈക്രോ കണ്ടെയ്മെന്റ് സോണാണ് കൂടുതൽ ഫലപ്രദമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. പൊതുപ്രമേയത്തെ പൂർണമായി അംഗീകരിക്കുമ്പോഴും ടി.പി.ആറ് പ്രകാരം നിയന്ത്രണം ഏർപ്പെടുത്തുന്നതിലെ അശാസ്ത്രീയത പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. വിദഗ്ദരുമായി ആലോചിച്ചാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് മേയർ മറുപടി നൽകി. പി.കെ. നാസർ, എസ്.കെ. അബൂബക്കർ, കെ.പി. രാജേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.          ഭരണപരിഷ്ക്കാര കമ്മിറ്റി രൂപീകരിക്കും        നഗരസഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി പരിഷ്കാര കമ്മിറ്റി രൂപവത്കരിക്കാനും നഗരസഭാ കൗൺസിൽ യോഗ നടപടിക്രമങ്ങൾ സംബന്ധിച്ച ബൈലോ പരിഷ്കരിക്കാനും തീരുമാനം. മേയർ ഡോ. ബീന ഫിലിപിന്‍റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കൗൺസിലർമാരുടെയടക്കം അഭിപ്രായങ്ങൾ തേടി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ യോഗം നിർദ്ദേശിച്ചു.
കോർപറേഷൻ സാധനങ്ങൾ വാങ്ങുന്നതും മറ്റുമായ നടപടികൾ സുതാര്യമാകാൻ െപ്രാക്യുയർമെൻറ് കമ്മറ്റിയും സോഷ്യൽ ഓഡിറ്റ് കമ്മറ്റിയും പുനസംഘടിപ്പിക്കാനും തീരുമാനമായി. നഗരസഭയുടെ ഓഫീസ് ആധുനികവത്ക്കരിക്കുന്ന നടപടികൾ പൂർത്തിയാവുന്നതിനൊപ്പം ജനങ്ങൾ ആഗ്രഹിക്കുന്ന വിധമുള്ള ഓഫീസ് പ്രവർത്തനം കൊണ്ടു വരികയാണ് ലക്ഷ്യമെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് കൗൺസിൽ യോഗത്തിൽ അറിയിച്ചു. നിയമം വന്ന് 25 കൊല്ലമായിട്ടും പൂർണമായി പ്രാദേശിക സ്വയം ഭരണസ്ഥാപനമായി കോർപറേഷൻ ഉയർന്നിട്ടില്ല. ഇനി കൗൺസിൽ ആഗ്രഹിക്കും വിധം പരിഷ്ക്കാരങ്ങൾ നടത്തും. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹകരിക്കുന്ന ഹാപ്പിനസ് ഓഫീസാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലി ചാര സോഫ്റ്റ് വെയർ പെഗാസസ് പ്രവർത്തനം
ഇന്ത്യ ഒഴിവാക്കണമെന്നും ഇത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും
കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലീഗിലെ കെ. മൊയ്തീൻ കോയയുടെ പ്രമേയം ബി.ജെ.പി അംഗങ്ങളുടെ എതിർപ്പോടെ വോട്ടിനിട്ടാണ് അംഗീകരിച്ചത്.

കേന്ദ്രസർക്കാർ സഹകരണ മേഖലയി പുതിയ മന്ത്രാലയം രൂപവത്ക്കരിക്കാനുള്ള നീക്കത്തി നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും ആവശ്യപ്പെട്ടു. സി.പി.എമ്മിലെ വി.കെ മോഹൻദാസിന്‍റെ ഈ പ്രമേയവും ബി.ജെ.പി എതിർപ്പോടെ വോട്ടിനിട്ടാണ് അംഗികരിച്ചത്.ആരോഗ്യ ഇൻഷുറൻസ് പുതുക്കാത്തത് സംബന്ധിച്ച് സി പി എം കൗൺസിലർ വരുൺ ഭാസ്കർ കൗൺസിലിന്റെ ശ്രദ്ധക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് സഹായകമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും, പുതുതായി ആളുകളെ പദ്ധതിയിൽ ചേർക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close