KERALAlocaltop news

കരിപ്പൂർ സ്വർണകടത്ത്; മൂന്നുപേർ കൂടി അറസ്റ്റിൽ

കോഴിക്കോട്:കരിപ്പൂർ സ്വർണ്ണക്കടത്തു കേസിൽ 3 പേർ കൂടി പിടിയിൽ:  2021 ജൂൺ 21 ന് കരിപ്പൂർ എയർപ്പോട്ടിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തിൽ എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓട മുണ്ട ജയ് സൽ ,കൊളപ്പാടൻ നിസ്സാം , കോഴിക്കോട് കൊടുവള്ളി വാ വാട് സ്വദേശി കൊന്നോത്ത് റിയാസ് എന്നിവരെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി DySP  കെ . അഷ്റഫിന്റെ          നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം അറസ്റ്റു ചെയ്തു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ഇവരെ തമിഴ് നാട്ടിലെ ഒളിത്താവളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജില്ലാ അതിർത്തിയിൽ വച്ച് വഴിക്കടവ് പോലീസിൻ്റെ സഹായത്തോടെയാണ് പിടികൂടിയത്. കണ്ണൂർ സ്വദേശിയായ യുവാവിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതിന് കരുവാരകുണ്ട് സ്റ്റേഷനിലും എടവണ്ണയിലെ പ്രധാന മണൽ കടത്ത് സംഘത്തിലെ പ്രധാനികളായ ഇവരുടെ വാഹനങ്ങൾ പിടികൂടിയ വൈരാഗ്യത്തിൽ ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴി ഇവരുടെ സംഘം വധിക്കാൻ ശ്രമിച്ചതിന് എടവണ്ണ സ് സ്റ്റേഷനിലും അനധികൃത മണൽ കടത്തിന് 10 ഓളം കേസുകൾ വിവിധ സ്റ്റേഷനുകളിലും ഉണ്ട്. മണൽ കടത്തും കൂലി പണിയുമായി നടന്ന മണൽ കടത്തിൽ നിന്നും കുഴൽപ്പണ ,സ്വർണ്ണക്കടത്തിലേക്ക് കടന്നഇവരുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. പിടിയിലാകുമ്പോൾ ഇവരുടെ കൈവശത്തു നിന്നും സ്വർണ്ണമിടപാടിൻ്റെ രേഖകളും നഞ്ചക്ക് അടക്കം മാരകായുധങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരുടെ വീടുകളിലും തെളിവെടുപ്പ് നടത്തി. ലഭിച്ച രേഖകൾ പോലീസ് പരിശോധിച്ച് വരികയാണ്.പി ടി യി ലാ യ റിയാസ് കൊടുവള്ളി സംഘത്തിലെ പ്രധാനിയാണ്. ഇയാളുടെ പേരിൽ കൊടുവള്ളി സ്റ്റേഷനിൽ കൊലപാതക ശ്രമ കേസുണ്ട്. എ യർപോർട്ടിൽ വന്ന യാത്രക്കാരനെ തട്ടികൊണ്ടു പോയി മഞ്ചേരിയിലെ ഫ്ലാറ്റിൽ വച്ച് മർദ്ദിച്ച് ഇയാളുടെ സാധനങ്ങൾ കവർച്ച ചെയ്ത സംഭവത്തിലാണ് എടവണ്ണ സ്വദേശികളെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 26 ആയി. 15 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വോഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, സഞ്ജീവൻ , കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.V.K ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. HBമോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close