കോഴിക്കോട്: കോവിഡ് മാനദണ്ഡം പാലിച്ച് നഗരത്തിലെ ഹോട്ടലുകൾ തുറക്കാനും കൂടി നടപടി സ്വീകരിക്കണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സർക്കാറിനോട് അഭ്യർത്ഥിച്ചു. 6 ദിവസവും എല്ലാ കടകളും തുറക്കുന്ന പക്ഷം ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവാദം നൽകണം. എല്ലാവരും പാർസൽ വാങ്ങാൻ ക്യൂ നിൽക്കുമ്പോൾ കൂടുതൽ തിരക്കുള്ള സാഹചര്യം ഉണ്ടാകും .ഇതിന് പരിഹാരം അകലം പാലിച്ച് സീറ്റ് സജ്ജീകരിച്ച് ഹോട്ടലുകൾ പൂർണ്ണമായും തുറക്കുക എന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. കടകൾ തുറക്കുന്നതോടെ നഗരത്തിൽ എത്തുന്ന ജനങ്ങൾക്ക് പ്രയാസം നേരിടാതിരിക്കാൻ സർക്കാർ ഇടപെടണമെന്ന് ചേംബർ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് മുഖ്യമന്ത്രിയ്ക്ക് അയച്ച ഇ -മെയിലിൽ അറിയിച്ചു. ആഴ്ചയിൽ ഞായർ ഒഴികെ കട തുറക്കാൻ തീരുമാനിച്ചതിനെയും യു എ ഇ സർക്കാർ വിസ ഉള്ളവരും വാക്സിൻ എടുത്തവർക്ക് യാത്രാനുമതി നൽകിയതിനെയും മലബാർ ചേംബർ സ്വാഗതം ചെയ്തു. സമാന തീരുമാനം സൗദി അറേബ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ചേംബർ അഭ്യർത്ഥിച്ചു.
Related Articles
July 20, 2024
32