നരിക്കുനി: പരപ്പന്‍ പൊയില്‍ ചെമ്പ്ര കല്ലടപ്പൊയില്‍ ക്വാറിയിലെ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ യുവാവിനെ നരിക്കുനി അഗ്നി രക്ഷാ സേനയും താമരശേരി പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചെമ്പ്ര സ്വദേശി ബിജീഷാണ് ക്വാറിയിലെ പാറകള്‍ക്കിടയില്‍ കുടുങ്ങിയത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ബിജീഷിനെ കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടുമണിവരെയും പാറക്കെട്ടിനുള്ളില്‍ കുടുങ്ങിക്കിടന്നു. വെള്ളിയാഴ്ച ഉച്ചയോടെ കരച്ചില് കേട്ടു നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടു കാലുകള്‍ മാത്രം പുറത്തേക്ക് കാണുന്ന രീതിയില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിജീഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് താമരശേരി പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. നരിക്കുനിയില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ കെ.പി.ജയപ്രകാശിന്റെ നേതൃത്വത്തില്‍ അഗ്നി രക്ഷാ സേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏതാനും പാറക്കല്ലുകള്‍ നീക്കം ചെയ്ത ശേഷം മറ്റു കല്ലുകള്‍ കയറിട്ട് ബന്ധിപ്പിച്ച് ഏറെ സാഹസികമായാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. അവശനായ ബിജീഷിനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related Articles
October 6, 2024
18
അന്‍വറിന്റെ ഡിഎംകെ മോഹം പൊലിയുന്നു, പാര്‍ട്ടിയുമായി ഇടയുന്നവരെ മുന്നണിയിലെടുക്കാന്‍ സാധിക്കില്ലെന്ന് ഡിഎംകെ
September 12, 2021
250