KERALAlocaltop news

ഒപ്പന ആചാര്യൻ മുഹമ്മദലി വിടവാങ്ങി

കോഴിക്കോട് :   സംസ്ഥാന സ്കൂൾ യുവജനേ ,ത്സവത്തിൽ ഒരു ദശാബ്ദ കാലം തുടർച്ചയായി         കോഴിക്കോട്  ജില്ലയ്ക്ക് ഒപ്പന കിരീടം നേടിക്കൊടുത്ത പ്രമുഖ ഒപ്പന പരിശീലകൻ യു.വി മുഹമ്മദലി അന്തരിച്ചു.      കാലിക്കറ്റ് ഗേൾസ് ഹൈസ്ക്കൂൾ ഒപ്പന ടീം പരിശീലകനായിരുന്ന യു.വി. മുഹമ്മദലി (68) (ഉസുബ്രാഹിം വീട്) പന്നിയങ്ങര കുണ്ടൂർ നാരായണൻ റോഡിലെ വസതിയിലാണ് അന്തരിച്ചത്.

1975 മുതൽ കാലിക്കറ്റ്m ഗേൾസ് ഹൈസ്കൂളിൽ ഒപ്പന പരിശീലകനായിരുന്നു.
ഒപ്പനയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്ക്കൂളിന് വർഷങ്ങളോളം ഒന്നാം സ്ഥാനം നേടിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

ഭാര്യ: പുതിയറ മാളിയക്കൽ സീനത്ത്.
മക്കൾ: സീന സോമിയ തസ്കീൻ, ഫസീൻ മുഹമ്മദ്.
മരുമക്കൾ: മുസ്താഖ്, അബ്രൂസ് കോയ, അഫ്രീൻ അസീസ്.

സഹോദരങ്ങൾ: ഹൈറുന്നീസ, ഷംസുദ്ദീൻ, മൊയ്തീൻ കോയ, പരേതനായ റസാഖ്

ഖബറടക്കം ഇന്ന് (ശനി) വൈകുന്നേരം 4.00 മണിക്ക് മാത്തോട്ടം ഖബർസ്ഥാനിൽ നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close