KERALAlocaltop news

കരിപ്പൂർ സ്വർണ കവർച്ച ;അന്വേഷണ സംഘാംഗങ്ങളെ കൊലപ്പെടുത്താൻ ‘ഗൂഡാലോചന : പോലീസ് കേസെടുത്തു.

കോഴിക്കോട് :  സ്വർണ്ണക്കടത്ത് കവർച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിന് കരിപ്പൂർ പോലീസ് കേസെടുത്തു. രണ്ടു മാസത്തിലേറെയായി സ്വർണ്ണക്കടത്ത് സംഘത്തിനെതിരെയുള്ള അന്വേഷണം ശക്തമായി നടത്തി വരികയാണ്. ഇതുവരെ 27 ഓളം പ്രതികൾ അറസ്റ്റിലാവുകയും പതിനാറോളം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ അറസ്റ്റിലായ ആർക്കും തന്നെ ജാമ്യം ലഭിച്ചിട്ടില്ല. പതിനേഴോളം പ്രതികളുടെ ജാമ്യം മഞ്ചേരി സെഷൻസ് കോടതി 2 ദിവസം മുൻപ് തള്ളുകയും ചെയ്തു.മറ്റു പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം നടക്കുന്നതിനാൽ അവരുടെ ഹവാല ഇടപാടുകളും നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കാത്തതിൽ പ്രകോപിതരായതിനാലാണ് അന്വേഷണ സംഘത്തിന് നേരെ തിരിയാൻ അവരെ പ്രേരിപ്പിച്ചത്. കേസിൽ കസ്റ്റഡിയിൽ വാങ്ങിയ കൊടുവള്ളി സ്വദേശി റിയാസ് @ കുഞ്ഞൂതിന്റ മൊബൈൽ ഫോണിൽ നിന്നാണ്അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ രേഖകളില്ലാത്ത വാഹനം തയ്യാറാക്കണ മെന്നും അതിനായി എത്ര വേണമെങ്കിലും പണം ചിലവാക്കാൻ തയ്യാറാന്നെന്നും എല്ലാവരും ഇതിനായി സംഘടിക്കണമെന്നുള്ള ശബ്ദ സന്ദേശം ലഭിച്ചത്. ഇതിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് അന്വോഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ്റെ കുടുംബാംഗങ്ങളെ തട്ടികൊണ്ടു പോയി അപായപ്പെടുത്തുമെന്നുള്ള ഫോൺ സന്ദേശവും ലഭിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കും പോലീസിന്റെ മനോവീര്യം തകർക്കുന്നതിനുമായി കരിപ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൊടുവള്ളി സ്വദേശികളായ പ്രതികളെന്നു സംശയിക്കുന്ന ക്രിമിനലുകളുടെ വീട്ടിൽ അന്വേഷണ സംഘം തിരച്ചിൽ നടത്തുകയാണ്. മലപ്പും,കോഴിക്കോട് സിറ്റി,കോഴിക്കോട് റൂറൽ ജില്ലകളിലുള്ള ഉദ്യോഗസ്ഥരടങ്ങുന്നതാണ് അന്വേഷണ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close