KERALAlocaltop news

വീട്ടിലിരുന്നു ബോറടിച്ചു ഗ്രൗണ്ട് തുറന്ന് കൊടുക്കണമെന്നറിയിച്ച് മൂന്നാം ക്ലാസുകാരൻ്റെ വാട്സാപ്പ് സന്ദേശം; നേരിട്ടു പോയി ആശ്വസിപ്പിച്ച് നഗര സഭ ചെയർമാൻ

 

സി. ഫസൽ ബാബു

മുക്കം: സാറെ വീട്ടിലിരുന്നു ബോറടിച്ചത് കൊണ്ടാ…. മാമ്പറ്റ ഗ്രൗണ്ടൊന്ന് തുറന്ന് തരുമോ, കളിക്കാൻ കൊതിയാവുന്നു. മുക്കം നഗര സഭയിലെ കുറ്റിപ്പാല സ്വദേശിയായ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഡാനിഷ് മുക്കം നഗര സഭ ചെയർമാൻ പി.ടി. ബാബുവിനയച്ച ശബ്ദ സന്ദേശമാണിത്.കോവിഡ് മൂലം രണ്ടാം വർഷവും പഠനവും കളിയുമെല്ലാം മുടങ്ങിയതോടെ വിദ്യാർത്ഥികൾക്കിടയിലുണ്ടായ മാനസിക സംഘർഷങ്ങളുടെ കഥ കൂടിയാണിത്. പഠനത്തോടൊപ്പം തന്നെ കായിക മേഖലയും ഇഷ്ടപ്പെടുന്ന ഡാനിഷ്
മുക്കം ഫുട്ബോൾ അക്കാദമിക്ക് കീഴിൽ പരിശീലനത്തിനായി ചേർന്നെങ്കിലും 2 മാസത്തിൽ താഴെ മാത്രമേ പങ്കെടുക്കാൻ സാധിച്ചിരുന്നുള്ളൂ. അപ്പോഴേക്കും കോവിഡ് രണ്ടാം തരംഗം വന്ന് പരിശീലനം നിർത്തിവെക്കേണ്ടി വന്നു. പഠനം കഴിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുന്ന സമയത്തെല്ലാം ഡാനിഷിൻ്റെ മനസ്സിൽ ഫുട്ബോൾ മാത്രമായിരുന്നു. ഇനി എന്ന് കളിക്കാൻ സാധിക്കുമെന്ന് നിരന്തരമായി പരിശീലകരേയും അക്കാദമി ഭാരവാഹികളേയും വിളിച്ച് അന്വേഷിക്കുമായിരുന്നു. ഇതിനിടയിലാണ് അക്കാദമി ഭാരവാഹികൾ തമാശ രൂപേണെ നഗരസഭ ചെയർമാൻ്റെ നമ്പർ നൽകിയത്. ഇതോടെ തൻ്റെ ഉമ്മയുടെ ഫോണെടുത്ത് നഗരസഭ ചെയർമാൻ പി.ടി. ബാബുവിന് ശബ്ദ സന്ദേശമയക്കുകയായിരുന്നു. കളിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഇത്തരത്തിൽ സന്ദേശമയച്ചതെന്ന് ഡാനിഷ് പറഞ്ഞു. * സന്ദേശം ശ്രദ്ധയിൽ പെട്ട നഗര സഭ ചെയർമാൻ തനിച്ചു വിളിച്ചപ്പോഴാണ് വീട്ടുകാർ പോലും കാര്യമറിയുന്നത്. * വിദ്യാർത്ഥിയുടെ മാനസിക വിഷമം മനസിലാക്കിയ നഗരസഭ ചെയർമാൻ ഡാനിഷിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വായിക്കാനായി പുസ്തകങ്ങളും നൽകിയാണ് തിരിച്ചു പോയത്. * എത്രയും പെട്ടന്ന് കോവിഡിൽ നിന്ന് മോചനം നേടി ജന ജീവിതം സാധാരണ നിലയിലാവുമെന്നും അപ്പോൾ പരിശീലനമെല്ലാം നടക്കുമെന്നും ആ പിഞ്ചു മനസിനെ പി.ടി. ബാബു ബോധ്യപ്പെടുത്തി. ഓൺലൈൻ ക്ലാസ് മുടക്കരുതെന്ന ഉപദേശവും ചെയർമാൻ നൽകി. * കളിക്കാനുള്ള ആഗ്രഹം നിരന്തരമായി മകൻ വീട്ടിൽ പറയാറുണ്ടായിരുന്നു എന്നും എന്നാൽ നഗരസഭ ചെയർമാന് സന്ദേശമയച്ച കാര്യം അദ്ധേഹം തിരിച്ചു വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നും ഡാനിഷിൻ്റെ പിതാവ് ബഷീർമാതാവ് ബൽക്കീസ് എന്നിവർ പറഞ്ഞു.* ഏതായാലും എത്രയും പെട്ടന്ന് കോവിഡ് മാറി തനിക്ക് കൂട്ടുകാർക്കൊപ്പം പഠിക്കാനും കളിക്കാനും കഴിയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഡാനിഷും

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close