കോഴിക്കോട്: ടോക്കിയോ ഒളിബിക്സിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ച് എത്തിയ നോവ നിർമൽ ടോമിനും, ഇർഫാനും കോഴിക്കോട് ജില്ലാ സ്പോർട്ടസ് കൗൺസിൽ, ജില്ലാ അത് ലറ്റിക്ക് അസോസിയേഷൻ, ജില്ലാ ഒളിമ്പ്യക്ക് അസോസിയേഷൻ എന്നിവർ സംയുക്തമായി കരിപ്പുർ വിമാനത്താവളത്തിൽ സ്വീകരണം നൽകി . ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ഡോ:റോയി ജോൺ , സംസ്ഥാന സ്പോട്സ് കൗൺസിൽ മെമ്പർ ടി.എം അബ്ദുറഹിമാൻ , അത് ലറ്റിക്ക് അസോസിഷൻ ജില്ലാ സെക്രട്ടറി കെ.എം ജോസഫ് , ഒളിമ്പ്യക്ക് അസോസിഷൻ വൈസ് പ്രസിഡണ്ട് സി ശശിധരൻ ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഇ കോയ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് വി കെ തങ്കച്ചൻ ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ എ കെ മുഹമ്മദ് അഷ്റഫ് നിർമ്മൽ ടോമിന്റെ ആദ്യകാല കോച്ച് ജോസ് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
Related Articles
Check Also
Close-
ഹൈടെക് മയക്ക്മരുന്ന് കടത്ത്, രണ്ട് യുവാക്കള്‍ അറസ്റ്റില്‍
January 30, 2022