കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന്ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ സമരം നടത്തി. ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്ചതു. മേഖല വൈസ് പ്രസിഡന്റ് ജലീല്‍ ചാലില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി മരക്കാര്‍, ടി മധുസൂദനന് ടി സുധീഷ്, പ്രവീണ്‍ കൂട്ടുങ്ങല്‍, എം സുരേഷ്, കെ മുഹമ്മദ് അശ്റഫ്, മോഹനന്, സിനാന് എന്നിവര്‍ സംസാരിച്ചു. ദേശീയ പാതാ വികസനത്തിന് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാ പാക്കേജ് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വികെസി മമ്മദ് കോയയും ജനറല്‍ സെക്രട്ടറി ഇ എസ് ബിജുവും സെക്രട്ടേറിയേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.രാമനാട്ടുകര ഉള്‍പ്പെടെ ജില്ലയിലെ 200 കേന്ദ്രങ്ങളില്‍ ഇവരുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ സമരം നടന്നു.