KERALAlocaltop news

കോഴിക്കോട് നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം; പ്രതിപക്ഷം ഇറങ്ങിപോയി

* വാക്സിൻ മറിച്ചുവിറ്റെന്ന പരാമർശമാണ് പ്രതിഷേധത്തിന് കാരണം

 

കോഴിക്കോട്​: ഭരണപക്ഷ അംഗത്തി​ന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ച്​  നഗരസഭാ  കൗൺസിൽ യോഗത്തിൽ ബഹളവും യു.ഡി.എഫി​ന്‍റെ ഇറങ്ങിപ്പോക്കും. യു.ഡി.എഫി​ന്‍റെ കെ. നിർമലക്കെതിരെ സി.പി.എം കൗൺസിലർ ടി. മുരളീധരൻ അനാവശ്യ ആരോപണമുന്നയിച്ചെന്ന്​ പരാതിപ്പെട്ടാണ്​ യു.ഡി.എഫ്​ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച്​ ഇറങ്ങിപ്പോയത്​. സമഗ്ര ശിക്ഷ കേരളയുടെ സൗത്ത്​ തിരുവണ്ണൂർ യു.ആർ.സിയുടെ ​ കെട്ടിടം സൗത്ത്​ കണ്ണഞ്ചേരി ജി.എൽ.പി സ്​കൂളിലെ എഡ്യുകെയർ ​ കെട്ടിടത്തിലേക്ക്​ മാറ്റുന്നതുമായി ബന്ധപ്പെട്ട അജണ്ടക്കിടെയാണ്​ ഭരണപക്ഷ കൗൺസിലറുടെ പരാമർശം ഉണ്ടായത്. പന്നിയങ്കരയിലെ കൗൺസിലറായ നിർമലയുടെ അറിവോടെ ഈ കെട്ടിടത്തിൽ ഇതരസംസ്​ഥാന തൊഴിലാളികൾ താമസിച്ചെന്നും നിർമല കോവിഡ്​ വാക്​സിൻ മറിച്ചുവിറ്റെന്നും മുരളീധരൻ ആരോപിച്ചു . ഈ ​ കെട്ടിടം പണിക്കാർക്കായി തുറന്നുകൊടുത്തതാണെന്നായിരുന്നു നിർമലയുടെ മറുപടി. വിദ്യാഭ്യാസ സ്​റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷ സി. രേഖയും മുരളീധരനെ പിന്തുണച്ചതും യൂ.ഡി.എഫിനെ പ്രകോപിപ്പിച്ചു. തുടർന്നാണ്​ ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയത്​.

മാലിന്യസംസ്​കരണവുമായി ബന്ധപ്പെട്ട്​ വേങ്ങേരി ‘നിറവി’നെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ വീണ്ടും പരാതി ഉന്നയിച്ചു.. കോൺ​ഗ്രസ്​ പാർലമെൻററി പാർട്ടി ലീഡർ ​ കെ.സി ശോഭിതയാണ്​ രൂക്ഷമായ പരാമർശത്തോടെ ആരോപണമുയർത്തിയത്​. ഞെളിയൻപറമ്പിലെ മാലിന്യസംസ്​കരണ കേന്ദ്രത്തിൽ നിന്ന്​ അജൈവ മാലിന്യങ്ങൾ തരംതിരിച്ച്​ സംസ്​കരിച്ച്​ ​ നീക്കം ചെയ്യാൻ വകയിൽ 1.12 കോടി രുപ നിറവിന്​ നൽകാനുള്ളതായി യോഗത്തിൽവെച്ച അജണ്ടയിലുണ്ടായിരുന്നു. മാലിന്യപ്ര​ശ്​നം രൂക്ഷമായതിനാൽ അടിയന്തരമായി 15 ലക്ഷം രൂപ അനവദിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയാണ്​ പ്രതിപക്ഷ എതിർപ്പിനിടയാക്കിയത്​. ചെറുവണ്ണൂരിൽ നിറവി​ന്‍റെ സംഭരണസ്​ഥലത്ത്​ കത്തിയ മാലിന്യങ്ങൾ ഇപ്പോഴും മാറ്റിയിട്ടില്ലെന്നും നിറവിനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും ശോഭിത ആവശ്യപ്പെട്ടു. മുൻ കോർപറേഷൻ ​ സെക്രട്ടറി ബിനു ഫ്രാൻസിസ്  ഫയലിൽ വിയോജിപ്പ്​ രേഖപ്പെടുത്തിയതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇക്കാര്യം നിലവിലെ സെക്രട്ടറി കെ.യു ബിനി സമ്മതിച്ചു. നിറവ്​ മാതൃകാസ്​ഥാപനമാണെന്നും നൂറുശതമാനം കുറ്റമറ്റതാണെന്ന്​ പറയാനാകില്ലെന്നും ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ്​ പറഞ്ഞു. മാലിന്യങ്ങൾ നീക്കം ചെയ്​തില്ലെങ്കിൽ ചീഞ്ഞ്​ നാറുമെന്ന്​ ആരോഗ്യ സ്​റ്റാൻറിങ്​ കമ്മറ്റി അധ്യക്ഷ ഡോ. എസ്​ ജയശ്രീ പറഞ്ഞു.

പഴയ കോർപറേഷ​ന്‍റെ ഭാഗമായിരുന്ന 17 വാർഡുകളിൽ നടപ്പാക്കിയ വിശദ നഗരാസൂത്രണ പദ്ധതി ( ഡീറ്റേയ്​ൽഡ്​ ടൗൺ പ്ലാനിങ്​ സ്​കീം) 40 വർഷമായി നിർജീവാവസ്​ഥയിലാണെന്ന്​ മുസ്​ലിംലീഗിലെ കെ. മെയ്​തീൻ കോയ ശ്രദ്ധക്ഷണിക്കലിൽ ചൂണ്ടിക്കാട്ടി. ഇത് പ്രദേശങ്ങളിലെ കെട്ടിടനിർമാണത്തിനെയടക്കം ബാധിക്കും. ഈ പദ്ധതി പരിഷ്​കരിക്കണമെന്ന്​  അദ്ദേഹം    ആവശ്യപെട്ടു.           ​ സമർപ്പിച്ച ചില രേഖകൾ തിരിച്ചയച്ചെന്ന്​ അപാകം പരിഹരിച്ച്​ പദ്ധതി പരിഷ്​കരിക്കുമെന്നും മറുപടി ലഭിച്ചു.
കോവിഡ്​ ​പ്രതിരോധപ്രവർത്തനങ്ങളുടെ പേരിൽ കോർപറേഷ​ന്‍റെ ഉടമസ്​ഥയിലുള്ള ​കെട്ടിടങ്ങൾ ചില രാഷ്​ട്രീയ സംഘടനകൾ കയ്യടക്കിവെക്കുന്നതായി ഭരണപക്ഷ കൗൺസിലറായ കെ.ടി സുഷാജ്​  ശ്രദ്ധക്ഷണിച്ചു. ഭരണപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ ദുരുപയോഗം നടക്കുന്നുണ്ടെന്ന്​ ബി.ജെ.പി കൗൺസിൽ ലീഡർ ടി. റനീഷ്​ പറഞ്ഞു. പരസ്​പരം പോരടിച്ച്​ കോവിഡ്​ പ്രതിരോധം താളം തെറ്റരുതെന്ന്​ മേയർ ഡോ. ബീന ഫിലിപ്പ്​ അംഗങ്ങളെ ഓർമിപ്പിച്ചു. സി.പി സുലൈമാൻ, വി.കെ മോഹൻദാസ്​, എസ്​.കെ അബൂബക്കർ, സുജാത കൂടത്തിങ്ങൽ, എം. ബിജുലാൽ തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു. ​ കോവിഡി​െൻറ പേരിൽ പൊലീസിനെ കയറൂരി വിട്ടിരികുന്നത്​ അവസാനിപ്പിക്കണമെന്ന്​ സംസ്​ഥാന സർക്കാറിനോട്​ ആവശ്യപ്പെടുന്ന പ്രതിപക്ഷത്തി​ന്‍റെ അടിയന്തര പ്രമേയത്തിന്​ അധ്യക്ഷയായ മേയർ അനുമതി നിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close