KERALAlocaltop news

തീരദേശ മണ്ണിൽ ഡ്രാഗൺ ഫ്രൂട്ട് വിജയകരമായി കൃഷി ചെയ്ത് നെടിയ പറമ്പിൽ അബ്ദുള്ളക്കുട്ടി.

തൃശ്ശൂര്‍: ചെന്ത്രാപ്പിന്നി സ്വദേശി നെടിയ പറമ്പിൽ അബ്ദുള്ളക്കുട്ടി കഴിഞ്ഞ പത്ത് വർഷത്തോളമായി വീട്ടുപറമ്പിൽ വിവിധയിനം പച്ചക്കറികളും, പഴവർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്.30 വർഷത്തിലധികമായി പ്രവാസിയായിരുന്ന അബ്ദുള്ളക്കുട്ടി നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം കൃഷിയിലേക്ക് തിരിഞ്ഞത്. രണ്ടര ഏക്കർ സ്ഥലത്താണ് വിവിധയിനം കൃഷികൾ നടത്തുന്നത്. വ്യത്യസ്ത ഇനങ്ങൾ പരീക്ഷിക്കണമെന്ന മോഹമാണ് അബ്ദുള്ളക്കുട്ടിയെ ഡ്രാഗൺ ഫ്രൂട്ടിലേക്ക് എത്തിച്ചത്.
തിരുവനന്തപുരം സ്വദേശിയുടെ കയ്യിൽ നിന്നും ഇദ്ദേഹം ഒന്നര വർഷം മുമ്പ് 60 വിത്ത് തണ്ടുകൾ വാങ്ങി.നട്ട് നാല് ആഴ്ച്ചകൾ കൊണ്ട് ചെടി വളർന്നു തുടങ്ങി. കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചാണ് ചെടി വളർത്തുന്നത്. തൂണിന് മുകളിലായി സ്ഥാപിച്ച ടയറിനുള്ളിലൂടെ വളർന്നു താഴേക്ക് തൂങ്ങുന്ന വിധത്തിൽ ചെടി പടർത്തിയിട്ടുണ്ട്. വെള്ളവും ചാണകവും വേപ്പിൻ പിണ്ണാക്കുമാണ് വളമായി നൽകുന്നത്. ഒരു മാസം മുമ്പ് പൂവിട്ടു തുടങ്ങി.
ഓരോ ചെടികളിലും അഞ്ചിലധികം ഡ്രാഗൺ ഫ്രൂട്ടുകൾ വിളഞ്ഞിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തിൻ നടത്തിയ ഡ്രാഗൺ ഫ്രൂട്ട് കൃഷി വിജയകരമായതോടെ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ധേഹം. കൃഷി പരിചരണത്തിന് ഭാര്യ ഐഷാബിയും കൂട്ടായി ഉണ്ട്. മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട് ഇദ്ദേഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close