KERALAlocaltop news

ഡിവൈഎസ്പി വി.വി. ബെന്നിയ്ക്കും, ഇൻസ്പെക്ടർ ബി.കെ സിജുവിനും കേന്ദ്ര പോലീസ് മെഡൽ

കോഴിക്കോട : കുറ്റാന്വേഷണ മികവിന് വയനാട് സുൽത്താൻ ബത്തേരി ഡിവൈഎസ്പി വി.വി. ബെന്നിയ്ക്കും. കോഴിക്കോട് കാക്കൂർ ഇൻസ്പെക്ടർ ബി.കെ സിജുവിനും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡൽ . കേരളത്തിലെ മറ്റ് ഏഴ് ഓഫീസർമാർക്കും പോലീസ് മെഡൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമാദമായ ടി.പി ചന്ദ്രശേഖരൻ വധകേസിലെ അന്വേഷണ സംഘാംഗമായിരുന്ന വി.വി ബെന്നിയാണ് ഇപ്പോൾ വയനാട് മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയാണ് ബെന്നി . കൂടത്തായ് കൂട്ടകൊലപാതക കേസിൽ അന്വേഷണ സംഘാംഗമായിരുന്ന ഇൻസ്പെക്ടർ ബി.കെ. സിജു മറ്റ് നിരവധി കേസുകൾക്ക് തുമ്പ് ഉണ്ടാക്കിയിട്ടുണ്ട്. കോഴിക്കോട് വടകര സ്വദേശിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close