കോഴിക്കോട്: ഏഷ്യാ-പസഫിക്ക് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ പ്രമുഖ ഫിറ്റ്നസ് ട്രെയിനർ ജിനു മാളിൽ എഴുതിയ ആരോഗ്യ-വ്യായാമ ഗ്രന്ഥം ആയുരാനന്ദം ഇന്ത്യയുടെ മുൻ ഫുട്ബോൾ നായകൻ ഐ.എം വിജയൻ പ്രകാശനം ചെയ്തു. ബി.ബി.സി ഇന്ത്യൻ സ്പോർട്സ് ജൂറി അംഗം കമാൽ വരദൂർ ആദ്യ കോപ്പി സ്വീകരിച്ചു. എല്ലാവരും മാസ്ക്കിൽ ഒതുങ്ങിയ കോവിഡ് കാലത്ത് വൈറസിനെ അകറ്റാനുള്ള വലിയ വഴി ആരോഗ്യ പരിപാലനവും സംരക്ഷണവുമാണെന്ന് വിജയൻ പറഞ്ഞു. ടോക്കിയോ ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ പോലുള്ളവർ നമുക്ക് മുന്നിൽ തെളിയിക്കുന്നത് കായികാരോഗ്യത്തിൻറെ പ്രസക്തിയും പ്രാധാന്യവുമാണെന്ന് വിജയൻ പറഞ്ഞു. വൈറസിനെ അകറ്റാൻ വാക്സിനേക്കാൾ ഉത്തമം സ്വയം ആർജിത കായിക കരുത്താണെന്ന് കമാൽ വരദൂർ പറഞ്ഞു. കോഴിക്കോട് ജില്ലാ സ്പോർട്സ് കാൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ മുഖ്യാതിഥിയായിരുന്നു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ. ഫാബിത് മൊയ്തീൻ അധ്യക്ഷനായിരുന്നു. കോഴിക്കോട് ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡണ്ട് ബാബു ഹന്നൻ, ഫ്രഷ് കട്ട് ഓർഗാനിക് മാനേജിംഗ് ഡയരകർ ഷിബു ദേവ്ദത്ത് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ ജിനു മാളിൽ നന്ദി പ്രകാശിപ്പിച്ചു. ലിപി പബ് ളികേഷൻസാണ് പുസ്തകം പ്രസിദ്ധികരിച്ചത്.