കോഴിക്കോട്:പുതുതായി നിർമ്മിച്ച ബിജെപി ജില്ലാകമ്മറ്റി ഓഫീസിൻറെ ഔപചാരിക ഉദ്ഘാടനം ചിങ്ങം ഒന്നിന്(ആഗസ്റ്റ് 17) ബിജെപി ദേശീയാദ്ധ്യക്ഷൻ ശ്രീ.ജെപി നദ്ദ വെർച്വൽ റാലിയിൽ നിർവ്വഹിക്കുമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് തളി ക്ഷേത്ര പരിസരത്ത് പുതിയതായി കഴിഞ്ഞ മൂന്നു വർഷം കൊണ്ട് പണി പൂർത്തിയാക്കിയ 14279 സ്ക്വയർഫീറ്റിൽ മൂന്ന് നിലയിലുളള പാർട്ടി ഓഫീസ് സമുച്ചയമാണ് ഉദ്ഘാട
നം ചെയ്യപ്പെടുന്നത്.ഓഫീസ്,ലൈബ്രറി, ചെറുതും വലുതുമായ ഹാളുകൾ,മോർച്ച കാബിനുകൾ,താമസിക്കാനുളള മുറികൾ,അടുക്കള,പാർക്കിംഗ് ഏരിയ ഏന്നിവയടങ്ങിയതാണ് ഓഫീസ് സമുച്ഛയം.മുന്നിൽ കെ.ജി.മാരാരുടെ പ്രതിമയും,കോഴിക്കോടിൻറെ പാരമ്പര്യ പ്രൗഡി വിളിച്ചോതുന്ന ഒരു ആർട്ട് വാളും ഒരുക്കിയിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടിക്ക് സ്വന്തമായി ഒരു ആസ്ഥാനം ഉണ്ടാക്കുക എന്ന ജില്ലയിലെ പ്രവർത്തകരുടെ ചിരകാല അഭിലാഷമാണ് സാർത്ഥകമാവുന്നത്.
കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നിർണായകമായ സ്ഥലമാണ് കോഴിക്കോട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനത്തിന് ആരംഭം കുറിച്ച നഗരം പിന്നീട് നിരവധി ദേശീയ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദേശീയ ജിഹ്വകൾ ആയ കേസരിയുടെയും ജന്മഭൂമിയുടെയും ജന്മ സ്ഥാനവും കോഴിക്കോട് ആണ്.ബിജെപിയുടെ പൂർവ്വ രൂപമായ ജനസംഘത്തിൻറെ സ്ഥാപക നേതാവും,പാർട്ടി തത്വശാസ്ത്രമായ ഏകാത്മ വമാനവദർശനത്തിൻറെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അധ്യക്ഷ പദവി ഏറ്റെടുത്ത 1967ലെ ജനസംഘം ദേശീയ കൗൺസിലിന് ആഥിത്യം വഹിച്ചത് കോഴിക്കോട് ആണ്.. ദീനദയാൽ ജന്മശതാബ്ദി വർഷത്തിൽ ദേശീയ കൗൺസിലിന് ആഥിത്യമരുളാനുളള ഭാഗ്യവും കോഴിക്കോട്ടെ പ്രവർത്തകർക്ക് ലഭിച്ചു.
ജില്ലയിലെ പാർട്ടി പ്രവർത്തനത്തിന് അടിത്തറയിട്ടത് പരശതം പ്രവർത്തകരുടെ ആത്മത്യാഗത്തിന്റെയും
ജീവത്യാഗത്തിന്റെയും ഫലമായിട്ടാണ്.
നാദാപുരം മേഖലയിലും മാറാടും നിരവധി പ്രവർത്തകരുടെ ജീവൻ സംഘടനാ പ്രവർത്തനത്തിന് വേണ്ടി നഷ്ടപ്പെട്ടിട്ടുണ്ട്.
എല്ലാറ്റിലുമുപരി പാർട്ടിയുടെ ജില്ലാ ആസ്ഥാനം സ്വർഗ്ഗീയ മാരാർജിയുടെ നാമധേയത്തിലാണ് പടുത്തുയർത്തിയിട്ടുളളത്. മാരാർജിയുടെ പ്രവർത്തന കേന്ദ്രം ആയിരുന്നു കോഴിക്കോട്. രാഷ്ട്രീയത്തിന് അതീതമായി ഓരോ കോഴിക്കോട്ടുക്കാരന്റെയും സ്നേഹപാത്രം ആയിരുന്നു മാരാർജി. അതുകൊണ്ട് മാരാർജിക്ക് കോഴിക്കോട് നഗരത്തിൽ ഉചിതമായ സ്മാരകം ഉണ്ടാക്കുക എന്നുള്ളതും പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും വലിയ സ്വപ്നമായിരുന്നു.
അതുകൊണ്ട് ഇത് ബിജെപി പ്രവർത്തകരുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ മുഹൂർത്തമാണ്.
ജില്ലാ വൈസ് പ്രസിഡൻറ് ബി.കെ.പ്രേമൻ, മേഖല ജനറൽ സെക്രട്ടറി പി.ജിജേന്ദ്രൻ, ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ ട്രഷറർ വി.കെ.ജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.