BusinessHealthlocal

മേയ്ത്ര ഹോസ്പിറ്റലില്‍ ആധുനിക പ്രോക്ടോളജി ക്ലിനിക്ക് ആരംഭിച്ചു

കോഴിക്കോട്: മലാശയ- മലദ്വാര രോഗങ്ങള്‍ക്കായുള്ള ആധുനിക പ്രോക്ടോളജി ക്ലിനിക്ക് മേയ്ത്ര ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വന്‍കുടല്‍, മലദ്വാര സംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്താല്‍ നാലു പ്രമുഖരായ സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാറിലെ ആദ്യ ക്ലിനിക്കാകും ഇത്.
അത്യാധുനിക സംവിധാനങ്ങളായ വീഡിയോപ്രോക്ടോസ്‌കോപി, കൂടുതല്‍ സുരക്ഷിതമായ ഏനല്‍ മാനൊമെട്രി, ഡോപ്ലര്‍-ഗൈഡഡ് ഹെമറോയ്ഡല്‍ ആര്‍ട്ടറി കൊയാഗുലേഷന്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ക്ലിനിക്ക്.
മറ്റേതൊരു രോഗം പോലെ സാധാരണമായിക്കൊണ്ടിരിക്കുകയാണ് ഉദര രോഗങ്ങളും ദഹനനാളി – അനുബന്ധ രോഗങ്ങളുമെന്ന് സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്ററോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഷാനവാസ് കക്കട്ട് പറഞ്ഞു. ജനസംഖ്യയില്‍ 30 ശതമാനം പേരെയും ബാധിക്കുന്ന രോഗങ്ങളായി ഇവ മാറിക്കഴിഞ്ഞു. ഹെമറോയ്ഡ്‌സ്, ഫിഷര്‍ അല്ലെങ്കില്‍ ഫിസ്റ്റുല, മറ്റു മലാശയ രോഗങ്ങള്‍ കൂടുതല്‍ മൂര്‍ച്ഛിക്കുന്നതിന് മുമ്പ് ചികിത്സ തേടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മൂലക്കുരു തുടങ്ങിയ രോഗങ്ങള്‍ സഹിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും അത്തരക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും വിധമാണ് ക്ലിനിക് ക്രമീകരിച്ചിരിക്കുന്നതെന്ന് ജനറല്‍ ആന്റ് മിനിമല്‍ ഇന്‍വേസീവ് ലാപ്രോസ്‌കോപിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സജി വര്‍ഗ്ഗീസ് പറഞ്ഞു. പലപ്പോഴും മലാശയത്തിലും മലദ്വാരത്തിലും പരിസരത്തുമുള്ള ചൊറിച്ചില്‍, രക്തപ്രവാഹം, വേദന, എരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ അവഗണിക്കുകയും, ആവശ്യമായ സമയത്ത് ചികിത്സ നേടാത്തത്കൊണ്ട് കൂടുതല്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഈ പ്രോക്ടോളജി ക്ലിനിക്കിലൂടെ, ഞങ്ങളുടെ വിദഗ്ദ്ദരായ സർജൻമാർക്ക് ഓരോ രോഗിയുടെയും രോഗ തീവ്രതക്കനുസ്തൃതമായി മിനിമലി ഇൻവേസീവ് സർജറികളടക്കമുള്ള ചികിത്സാരീതികൾ തിട്ടപ്പെടുത്താൻ സാധിക്കും. ഇത് അവരുടെ വേദന, ആശുപത്രിവാസം, സങ്കീർണതകൾ എന്നിവ വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കൂടുതൽ വിപുലമായ ക്ലിനിക്കൽ സാങ്കേതികവിദ്യകൾ ജനങ്ങളിലേക്ക് എത്തിക്കാൻ മേയ്ത്ര ഹോസ്പിറ്റൽ എന്നും മുൻപന്തിയിൽ തന്നെയുണ്ടാവുമെന്നും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റും മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.
ചടങ്ങില്‍ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്ററോളജി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. രോഹിത് രവീന്ദ്രന്‍, അസോസിയേറ്റ് കണ്‍സല്‍ട്ടന്റ് ഡോ. വിനീത് റാവു തുടങ്ങിയവര്‍ പങ്കെടുത്തു.
ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രോക്ടോളജി ക്ലിനിക്ക് പ്രവര്‍ത്തിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close