കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ലാപ്ടോപ് ബാഗിന് അധിക നിരക്ക് ഈടാക്കിയതായി പരാതി. വെളളിയാഴ്ച രാവിലെ 10.15 നുളള സ്പൈസ്ജെറ്റിെൻറ ദുബൈ വിമാനത്തിലെ കോഴിക്കേട് സ്വദേശിയിൽ നിന്നും അധിക നിരക്ക് ഈടാക്കിയതായാണ് പരാതി. ലാപ്ടോപ് ബാഗിന് 2,100 രൂപയാണ് ഭാരം കൂടുതലാണെന്ന പേരിൽ വിമാനകമ്പനി ഈടാക്കിയത്. യാത്രക്കാരെൻറ കൈവശം ഹാൻഡ് ബാഗും കൂടാതെ ലാപ്ടോഗ് ബാഗുമാണ് ഉണ്ടായിരുന്നത്. ഹാൻഡ് ബാഗ് അനുവദിച്ച ഭാരപരിധിയായ ഏഴ് കിലോഗ്രാമിന് താഴെയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ലാപ്ടോപ് ബാഗ് നാല് കിലോഗ്രാം ഉണ്ടെന്നും ഇതിന് 2,100 രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. സാധാരണ മറ്റ് വിമാനകമ്പനികളൊന്നും ലാപ്ടോപ് ബാഗിന് തുക ഈടാക്കാറില്ല. നിലവിൽ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനക്ക് പുറമെ വിമാനത്താവളത്തിലും റാപിഡ് െടസ്റ്റ് നടത്തണം. ഇതിന് 2,500 രൂപയാണ് ഈടാക്കുന്നത്. ഇതിന് പുറമെയാണ് ഭാരം കൂടുതലാണെന്ന പേരിൽ ലാപ്ടോപ് ബാഗിനും പണം പിഴിയുന്നത്. ദുബൈ വിമാനതവള
ത്തിൽ വിദേശികൾക്കടക്കം റാപിഡ് പി സി ആർ പരിശോധന തീർത്തും സൗജന്യമാണ്. അതേസമയം ലാപ്ടോപ് ബാഗും ഹാൻഡ് ബാഗിന്റെ പരിധിയിലാണ് ഉൾപ്പെടുകയെന്നും അതിനാലാണ് തുക ഈടാക്കിയതെന്നും വിമാനകമ്പനി അധികൃതർ പ്രതികരിച്ചു. അധികതുക ഈടാക്കിയതിനെതിരെ വിമാനത്താവള അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. മറ്റ് വിമാന കമ്പനികൾ ഹാൻഡ് ബാഗിന്റെ പേരിൽ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കാറില്ല.