localtop news

വിശക്കുന്നവർക്ക്‌ ഭക്ഷണമൊരുക്കി വനിതകളുടെ ‘കരുതൽ’ കോഴിക്കോട്ടും

കോഴിക്കോട്‌: ഉച്ച നേരത്ത്‌ നഗരത്തിൽ ആരും പട്ടിണി കിടക്കരുതെന്ന ‘കരുതൽ’ ഇനി കോഴിക്കോട്ടും. സർക്കാർ ഇതര വനിതാ സന്നദ്ധ സംഘടനയായ ഐ.എൻ.എ (അയാം നോട്ട്​ അലോൺ അസോസിയേഷൻ) നടപ്പാക്കുന്ന വിശക്കുന്നവർക്ക്​ ഒരു നേരത്തെ ഭക്ഷണം നൽകുന്ന ‘കരുതൽ’ പദ്ധതിക്കാണു ശനിയാഴ്ച തുടക്കമായത്‌. ആദ്യ ഘട്ടമായി നഗരത്തിലും പരിസരത്തുമായി പത്തിടങ്ങളിൽ ലഞ്ച്​ ബോക്​സ്​ സ്​ഥാപിച്ച്​ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്​ഘാടനം മാവൂർ റോഡ്​ മൊഫ്യൂസിൽ സ്​റ്റാൻറ്​ പരിസരത്ത്​ തുറമുഖ മന്ത്രി  അഹമ്മദ്​ ദേവർ കോവിൽ നിർവഹിച്ചു. മേയർ ഡോ ബീന ഫിലിപ്പ്‌ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ എം. ഫിറോസ്ഖാൻ, വ്യാപാരി സംഘടനാ പ്രതിനിധികളായ സൂര്യ അബ്ദുൽഗഫൂർ, എൻ സുഗുണൻ, കെ പി അബ്ദുൽ റസാഖ്‌ എന്നിവർ സംസാരിച്ചു. കരുതൽ ജില്ലാ കോ ഓഡിനേറ്റർ അയിഷ ഫസ്ന സ്വാഗതവും ഐ എൻ ഏ സംസ്ഥാന സെക്രട്ടറി ലൗന എഡിസൺ നന്ദിയും പറഞ്ഞു.

മാനാഞ്ചിറ, റെയിൽവേ സ്​റ്റേഷൻ, മുതലക്കുളം, ബസ്​സ്​റ്റാൻറ്​ , പാളയം, രണ്ടാം ഗേറ്റ്​, മാങ്കാവ്​, പുഷ്​പ ജങ്​ഷൻ, കോട്ടപ്പറമ്പ്​ ആശുപത്രിക്ക്​ സമീപം തുടങ്ങിയ സ്​ഥലങ്ങളിലാണ്​ ഭക്ഷണപ്പെട്ടികൾ സ്​ഥാപിക്കുക. ദിവസവും ഉച്ചക്ക്​ ഓരോ ​പെട്ടിയിലും 30​ പൊതിച്ചോറുകൾ ​കൊണ്ടുവെക്കും. ആവശ്യക്കാർക്ക്​ ഇതെടുക്കാം.
നിലവിൽ എറണാക​​ുളം, തൃശൂർ, മലപ്പുറം, പാലക്കാട്​, വയനാട്​ ജില്ലകളിലും കോയമ്പത്തൂരിലും തെലങ്കാനയിലും ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു.
നിതി ആയോഗി​െൻറ അംഗീകാരമുള്ള വനിതാ കൂട്ടായ്​മയാണ്​ ഐ.എൻ.എ അസോസിയേഷൻ. 50 ഓളം വിദ്യാർഥിനികളും കുടുംബിനികളും ചേർന്നാണ്​ തൃശൂരിൽ ഈ ഉദ്യമത്തിന്​ തുടക്കം കുറിച്ചത്​. ടുഗതർ വി കാൻ അസോസിയേഷനുമായി ചേർന്ന്​ വിശപ്പ്​ രഹിത രാജ്യം എന്ന ലക്ഷ്യവുമായി കൂടുതൽ നഗരങ്ങളിലേക്ക്​ പദ്ധതി വ്യാപിക്കാനൊരുങ്ങുകയാണ്​ സംഘടന. വ്യക്​തികളുടെയും കൂട്ടായ്​മകളുടെയും സ്​ഥാപനങ്ങളുടെയും സഹകരണത്തോടെയാണ്​ ഉച്ചഭക്ഷണം തയാറാക്കുന്നത്​. ഒരു പൊതിച്ചോറിന്​ 30രൂപയാണ്​ ചെലവ്​ കണക്കാക്കുന്നത്​. ഭക്ഷം സ്​പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്ക്​ സംഘടനയുമായ ബന്ധപ്പെടാവുന്നതാണ്​. ഫോൺ: 8714505887

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close