കക്കയം: വിറക്പുരയിൽ കയറി കൂടിയ രാജവെമ്പാലയെ സാഹസീകമായി പിടികൂടി. കക്കയം ഇരുപത്തേഴാംമൈലിലെ ആലക്കൽ ഗോപിയുടെ വീടിന് മുറ്റത്ത് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വന്നുപെട്ട രാജവെമ്പാലയാണ് വീടിന് സമീപത്തെ വിറക്പുരയിൽ കയറി കൂടിയത്. ഉടൻ കക്കയം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട് സ്ഥലത്തെത്തി ഏറെ സാഹസികമായി പാമ്പിനെ പിടികൂടുകയായിരുന്നു.ഏകദേശം നാലര മീറ്റർ നീളവും 15 കിലോ ഭാരവുമുണ്ട്. പാമ്പിനെ വനം ഉദ്യോഗസ്ഥർ ഉൾവനത്തിൽ തുറന്നു വിട്ടു. കക്കയം വനത്തോട് ചേർന്ന് കിടക്കുന്ന കിളികുടുക്കി മലയിൽ നിന്നും ഇറങ്ങി വന്നതാകാമെന്ന് കരുതുന്നു.കഴിഞ്ഞ ഒരാഴ്ച മുമ്പ് കല്ലാനോട് ഭാഗത്ത് നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.
Related Articles
Check Also
Close-
ബ്രാൻ കുടുംബ സംഗമം 30 ന് മാനന്തവാടിയിൽ
April 25, 2023