KERALAlocaltop news

വയനാട്ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിൽ മരം വീണു; സ്‌കൂട്ടര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

* ഒരു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

അടിവാരം :     വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിൽ മരം പൊട്ടി വീണു. പൂര്‍ണ്ണമായും മരക്കമ്പുകള്‍ക്ക് അടിയില്‍ കുടുങ്ങിപോയ രണ്ട്ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു.  ഇരുവര്‍ക്കും പരിക്കുകളില്ല. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിലെ വീതി കുറഞ്ഞ ഭാഗത്ത് വച്ചാണ് ഓടികൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മരം വീണത്. സംഭവത്തില്‍  ഒരുമണിക്കൂറോളം ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ടിപ്പര്‍ ഉപയോഗിച്ച് മരം റോഡരികിലേക്ക് തള്ളിമാറ്റി ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. പിന്നീട് കല്പറ്റയില്‍ നിന്നെത്തിയ മിനി ഫയര്‍ഫോയ്സ് യൂണിറ്റ് മരം മുറിച്ചു മാറ്റിയശേഷമാണ്  ഗതാഗതം പൂര്‍ണമായും  പഴയ രീതിയിലായത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close