KERALAlocaltop news

മിലാഗ്രീസ് ചർച്ച് അക്രമണം; 2008 ലെ നടുക്കുന്ന ഓർമ്മയിൽ മംഗലാപുരം മലയാളികൾ

മംഗളൂരു: തീരദേശ കർണാടകയിലാകെ സംഘപിരാവാറുകാർ വ്യാപകമായി ക്രൈസ്‌ത ദേവാലയങ്ങൾ ആക്രമിച്ച്‌ തകർത്ത്‌ പതിമൂന്ന്‌ വർഷം പിന്നിടുമ്പോഴും ഭീതിയൊഴിയാതെ ക്രിസ്‌തീയ സമൂഹം. തുടർച്ചയായി പ്രാർഥാനലയങ്ങൾക്കും മറ്റും നേരെ ഹൈന്ദവ ത്രീവവാദികൾ ആക്രമണം തുടരുമ്പോഴും സർക്കാർ കണ്ണടക്കുന്നതാണ്‌ ക്രൈസ്‌തവരെ ആശങ്കയിലാക്കുന്നത്‌.
ഏറ്റവും ഒടുവിലായി വെള്ളിയാഴ്‌ച ഉഡുപ്പി കാർക്കള കുക്കുണ്ടൂരിൽ ക്രൈസ്‌തവ പ്രാർഥന ഹാൾ പ്രഗതിയിലേക്ക്‌ ഇരച്ചെത്തിയ ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടു. പ്രാർഥനയിലേർപ്പെട്ടിരുന്ന സ്‌ത്രീകളടക്കമുള്ളവർക്ക്‌ നേരെയാണ്‌ ആക്രമണം നടന്നത്‌. അക്രമികൾ അവിടെ കൂടിയിരുന്നവരുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തു. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ്‌ അക്രമം. പ്രാർഥന ഹാളിന്റെ മാനേജർ ബെനിഡ്‌ക്‌റ്റ്‌ പൊലീസിൽ നൽകിയ പരാതിയിൽ 30 ഹിന്ദു ജാഗരണ വേദിഗെ പ്രവർത്തകർക്കെതിരെ പൊലീസ്‌ കേസെടുത്തു .എന്നാൽ ആരെയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല . മത പരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ബെനഡിക്റ്റിനെതിരെയും കേസ് എടുത്തു .തങ്ങൾ മതപരിവർത്തനമൊന്നും നടത്തുന്നില്ലെന്നും പ്രാർഥനക്കായി ഒത്തു കൂടുന്നതാണെന്നും ബെനിഡ്‌ക്‌റ്റ്‌ പറഞ്ഞു. മറ്റ്‌ മത വിശ്വാസികളും പ്രാർഥനയിൽ പങ്ക്‌ ചേരാറുണ്ട്‌.
പത്ത്‌ വർഷത്തിനിടെ ദക്ഷിണ കന്നടയിൽ മാത്രം 67 അക്രമങ്ങളാണ്‌ ക്രൈസ്‌തവ പ്രാർഥാനാലയങ്ങൾക്ക്‌ നേരെ സംഘപരിവാർ നടത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളത്‌. ഈ വർഷം ഇത്‌ വരെ 8 അക്രമ സംഭവങ്ങൾ നടന്നിട്ടുണ്ട്‌. പല സംഭവങ്ങളും മാധ്യമങ്ങൾ വരെ റിപ്പോർട്ട്‌ ചെയ്യാതെയും, ഇരകൾ പേടിച്ച്‌ കേസ്‌ കൊടുക്കാത്തതിനെ തുടർന്നും പുറംലോകം അറിയാതെ പോകുന്നുണ്ട്‌.
ബിജെപി സംസ്ഥാനത്ത്‌ ഭരത്തിലിരിക്കെ 2008 സ്‌പതംബർ 14 ന്‌ രാത്രിയാണ്‌ സംഘപരിവാറുകാർ കൃത്യമായ പദ്ധതിയോടെ ദക്ഷിണകന്നടയിലെ ദേവാലയങ്ങളും സ്‌കൂളുകളും ഉൾപ്പെടെയുള്ള ക്രൈസ്‌തവ സ്ഥാപനങ്ങൾക്ക്‌ നേരെ വ്യാപകമായ അക്രമങ്ങൾ അഴിച്ചു വിട്ടത്‌. രണ്ട്‌ ദിവസം നീണ്ട അക്രമണം സമീപ ജില്ലകളിലേക്കും വ്യാപിച്ചു. ഒറിസയിൽ ക്രൈസ്‌തവർക്ക്‌ നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച്‌ കർണാടകത്തിലെ ക്രിസ്‌ത്യൻ മാനേജ്‌മെന്റ്‌ സ്ഥാപനങ്ങൾ അടച്ചിട്ടതായിരുന്നു സംഘപരിവാറുകാരെ ചൊടിപ്പിച്ചത്‌. പിന്നാലെയാണ്‌ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച്‌ വ്യാപക അക്രമം അഴിച്ചു വിട്ടത്‌. മിലാഗ്രസിലെ കന്യസ്‌ത്രീ മഠം അക്രമിച്ച സംഘം പുറം ലേകാവുമായി ബന്ധമില്ലാതെ പ്രാർഥന നടത്തി വരുന്ന കന്യാസ്‌ത്രീകളെ അസഭ്യം പറഞ്ഞു. മിലാഗ്രസ്‌ പള്ളി, കുലശേഖര പള്ളി, ഇൻഫന്റ്‌ ജീസസ്‌ പള്ളി, മലയാളികളുടെ അൽഫോൺസ പള്ളി, തുടങ്ങി മിക്കവാറും എല്ലാ ക്രൈസ്‌ത ദേവാലയങ്ങളും അക്രമത്തിനിരയായി. നിരവധി പള്ളികളിലെ യേശുക്രിസ്‌തുവിന്റെ രൂപം അടിച്ചു തകർത്തു. പ്രതിഷേധവുമായി ഇറങ്ങിയ വിശ്വാസികൾക്കെതിരെ പൊലീസ്‌ നരനായാട്ട്‌ നടത്തി. ക്രൈസ്‌തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക്‌ നേരെ അക്രമം നടത്തി അവരെ രണ്ടാം തരം പൗരന്മാരാക്കി രാജ്യത്തെ ഹിന്ദു രാഷ്‌ട്രമാക്കാനുള്ള ആർഎസ്‌എസ്‌ അജണ്ടയുടെ ഭാഗമായുള്ള സംഭവങ്ങളാണ്‌ നടക്കുന്നതെന്ന്‌ സാമൂഹ്യപ്രവർത്തകൻ സുരേഷ്‌ ഭട്ട്‌ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close