localtop news

പോലീസ് സേനാംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട്: സിറ്റി പോലീസിന്റെയും റോട്ടറി കാലിക്കറ്റ് ഈസ്റ്റിന്റെയും അശ്വനി ഡയഗ്‌നോസ്റ്റിക് സർവ്വീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന “ഈസ്റ്റ് റോട്ടറി കോപ് കെയർ ബൈ അശ്വനി” പദ്ധതിയുടെ ഭാഗമായ് കോഴിക്കോട് സിറ്റിയിലെ മുഴുവൻ പോലീസ് സേനാംഗങ്ങൾക്കും സൗജന്യമായി മെഡിക്കൽ ചെക്കപ്പും ജീവിത ശൈലീ രോഗ നിർണ്ണയവും നടത്തി.
കമ്മീഷണർ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
പോലീസ് സേനയുടെ മഹത്വം ഉൾക്കൊള്ളുന്ന ഒരു സമൂഹം ഇന്ന് വളർന്ന് വരുന്നുണ്ടെന്ന് മേയർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ചടങ്ങിൽ എസ്സ്.എസ്സ്.എൽ.സി പരീക്ഷിയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അശ്വതി ജിതേഷ് (നടക്കാവ് ഗേൾസ്)യദു കൃഷ്ണൻ വി ( സിൽവർ ഹിൽസ്) എന്നിവർക്ക് പി.വി സാമി മെമ്മോറിയൽ ഗോൾഡ് മെഡലും, പി.വി മാധവി സാമി മെമ്മോറിയൽ ഗോൾഡ് മെഡലും സമ്മാനിച്ചു.

റോട്ടറി ഈസ്റ്റ് പ്രസിഡണ്ട് ഡോ.സിജു കുമാർ അധ്യക്ഷം വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.രാജേഷ് സുഭാഷ് മുഖ്യാതിഥിയായിരുന്നു.
എ. ഉമേഷ് (എ.സി.പി
സ്പെഷ്യൽ ബ്രാഞ്ച്) ജയകുമാർ (എ.സി.പി നാർക്കോട്ടിക് സെൽ )
റോട്ടറി വൈസ് പ്രസിഡണ്ട് ലത കുമാർ, രാജഗോപാൽ, റോട്ടറി ഈസ്റ്റ് ട്രഷറർ എം.ശ്രീകുമാർ, പ്രൊജക്ട് ചെയർമാൻ ഡോ.മോഹൻ സുന്ദരം, ഷിജിൻ എന്നിവർ സംബന്ധിച്ചു.

കോഴിക്കോട് സിറ്റിയിൽ ഉൾപ്പെട്ട വിവിധ പോലീസ് സ്റ്റേഷനുകളിലേയും സൈബർ സെൽ ,വനിത സെൽ, എ.ആർ ക്യാമ്പ് മുതലായവയിൽ ഉൾപ്പെട്ട രണ്ടായിരത്തി ഒരുനൂറോളം പോലീസ് സേനാംഗക്കളാണ് ഈ പദ്ധതിയിൽ പങ്കാളികളാവുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close