localPoliticstop news

കേരള സർക്കാർ അക്ഷയ കേന്ദ്രങ്ങൾക്കനുവദിച്ച ലോഗിനുകൾ ഡിജിറ്റൽ സേവ സി എസ് സികൾക്കും അനുവദിക്കണം

കോഴിക്കോട്: കേരള സർക്കാർ അക്ഷയ കേന്ദ്രങ്ങൾക്കനുവദിച്ച ലോഗിനുകൾ കേന്ദ്ര സർക്കാർ ഡിജിറ്റൽ സേവ സി എസ് സികൾക്കും അനുവദിക്കണമെന്ന് ഐ ടി എം പ്ലോയീസ് കോൺഫെഡറേഷൻ (എ ഐ ടി യു സി) ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഐ ടെക് എ ഐ ടി യു സി ജില്ലാ ജനറൽ ബോഡി യോഗം സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. ഐ ടെക് ജില്ലാ പ്രസിഡന്റ് ടി പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ നാസർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ പി സുധീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി എസ് സി ജില്ലാ മാനേജർ നിഗേഷ് കുമാർ ഭാരത സർക്കാറിന്റെ ഇ ശ്രം രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ പി ബാലകൃഷ്ണൻ, എം മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. നജീബ് കൂടരഞ്ഞി, ഷിജോ, മജീദ്, നിധീഷ് ടി, ഗോപിനാഥ് രാമനാട്ടുകര, ഭാഗ്യനാഥ്, ജിന്റോ ദേവസ്യ എന്നിവർ നേതൃത്വം നൽകി.
ഐ ടെക്കിലെ സംസ്ഥാനത്തെ മുതിർന്ന സി എസ് സി വി എൽ ഇ ആയ ടി പി ചന്ദ്രനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ടി വി ബാലൻ ഉപഹാര സമർപ്പണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close