സ്വന്തം ലേഖകൻ
കോഴിക്കോട്:
മലബാർ മേഖലയിൽ കേരള കോൺഗ്സ്സ് ജോസഫ് ഗ്രൂപ്പിൽ നിന്നും അടുത്ത ദിവസങ്ങളിൽ തുടർച്ചയായി പാർട്ടി പ്രവർത്തകർ മറ്റു പാർട്ടികളിലേക്ക് കൊഴിഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്നു . സംഘടനാ ദൗർബല്യവും കഴിവുറ്റ നേതൃത്വത്തിന്റെ അഭാവുമാണ് മുഖ്യ കാരണമെന്നാണ് പ്രവർത്തകർ പറയുന്നത്.
അടുത്ത ദിവസങ്ങളിൽ കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്ന് പ്രധാന നേതാക്കൾ ഉൾപ്പെടെ നിരവധി ആളുകൾ LDF ലെ പല പാർട്ടികളിലേക്ക് ചേക്കേറി. ഭരണത്തിന്റെ തണൽ പറ്റുന്നതിനോ പങ്കു പറ്റുന്നതിനോ വേണ്ടിയായിരുന്നില്ല, മറിച്ച് ജില്ലാ നേതൃത്വത്തിൻ്റെ കഴിവുകേടും നിർജീവാസ്ഥയുമാണ് ഈ കൂടുമാറ്റത്തിന് പലരെയും പ്രേരിപ്പിച്ചതെ
ന്നാണ് സൂചന. ജില്ലയിലെ കുടിയേറ്റ മേഖലയായ തിരുവമ്പാടി 1990-2000 കാലഘട്ടത്തിൽ കേരള കോൺഗ്രസ്സിന്റെ മലബാർ മേഖലയിലെ ശക്തികേന്ദ്രങ്ങളിൽ ഒന്നായിരുന്നു. അക്കാത്ത് LDF-ൽ ആയിരുന്ന കേരള കോൺഗ്രസ്സ് (ജെ) പാർട്ടിക്ക് തിരുവമ്പാടി ,കൂടരഞ്ഞി, പുതുപ്പാടി പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം വരെ ലഭിച്ചിരിന്നു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് മണ്ഡലം കമ്മറ്റികളും വാർഡു കമ്മറ്റികളും സജീവമായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് ശക്തമായ സംഘടനാ സംവിധാനവും കഴിവുറ്റ നേതൃത്വവും പാർട്ടിക്ക് ഉണ്ടയിരുന്നു.
LDF ലെ രണ്ടാം കക്ഷിയായി തിരുവമ്പാടിയിൽ പാർട്ടി വളരുകയും ചെയ്യ്തിരുന്നു.
എന്നാൽ 1996-2001-ൽ LDF സർക്കാരിൽ വിദ്യാഭ്യാസം, പൊതുമരാമത്ത് ,ഭവന നിർമ്മാണം, രജിസ്ട്രേഷൻ തുടങ്ങിയ പ്രധാന വകുപ്പുകൾ പാർട്ടിക്ക് ലഭിച്ചതോടെ ചില ജില്ലാ നേതാക്കളുടെയും സംസ്ഥാന നേതാക്കളുടെയും സ്വാർത്ഥ താല്പര്യങ്ങൾക്ക് ചിറക് മുളക്കുകയും പാർട്ടി പ്രവർത്തനമെന്നത് ധനസമ്പാദനത്തിനുള്ള പ്രധാന മാർഗ്ഗമെന്ന തോന്നൽ ഉണ്ടാവുകയും ചെയ്തതോടെ രണ്ടാം നിരയും മൂന്നാം നിരയും പാർട്ടിയിൽ നിന്ന് അകലുകയും ചെയ്തു.
പ്രത്യേക കാണമൊന്നുമില്ലാതയും പാർട്ടിയിൽ കാര്യമായ ചർച്ച നടത്താതയും 2009ൽ കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പിൽ ലയിച്ച് സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തി UDF ന്റെ ഭാഗമായതോടെ പാർട്ടിയുടെ തകർച്ചക്ക് കാരണമായി.
കേരള കോൺഗ്രസ്സ് (ജെ) പാർട്ടിയുടെ ഏറ്റവും വലിയ ദൗർബല്യം പാർട്ടി നേതാവായ പി.ജെ.ജോസഫ് സാറുമായി നേരിട്ട് മുഖം കാണിക്കാൻ കഴിയുന്ന ജില്ലാ പ്രസിഡൻറുമാർ, സംസ്ഥാന ഭാരവാഹികൾ ഇവരുമായി ഒട്ടിനില്കുന്ന ഇവരു മായി അടുപ്പുള്ള ഒരു കോക്കസ് ഗ്രൂപ്പ് എന്നിവർക്ക് മാത്രമേ ഈ പാർട്ടിയിൽ രക്ഷയുള്ളവെന്ന അവസ്ഥയാണ്. മറ്റു ഭാരവാഹികൾ വെറും പണിയാളുകൾ മാത്രമായി ചുരങ്ങി ശബ്ദിക്കാൻ ശേഷിയില്ലാത്തവരായി മാറി.ഈ അവസ്ഥ കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പിന് മലബാറിലെ അടിത്തറ ഇളക്കത്തിൻ്റെ വേഗത കൂട്ടി.