KERALAlocaltop news

മുത്തുമ്മൽക്കുന്ന് ടവർ നിർമാണം നിർത്തിവയ്പിച്ചു

കോഴിക്കോട് : ചെലവൂർ വാർഡ് 17 ലെ മുത്തുമ്മൽക്കുന്ന് ടവർ നിർമ്മാണം നിർത്തിവയ്പിച്ച് എം എൽ എ
തോട്ടത്തില്‍ രവീന്ദ്രൻ.

മുത്തുമ്മൽക്കുന്ന്  സ്വകാര്യ കമ്പനി ടവർ എന്ന പേരിൽ പ്രദേശത്തെ നിരവധി എസ്. സി കുടുംബങ്ങൾക്ക്‌ അപകടമുണ്ടക്കുന്ന രൂപത്തിൽ ടവറിനു എന്ന പേരിൽ ആഴത്തിൽ കുഴി എടുക്കുന്നത് നാട്ടുകൾ നിർത്തി വെച്ചിരുന്നു. എന്നാൽ ഇവിടെ നിരവധി കുടുംബങ്ങളെ അപകടത്തിലാക്കികൊണ്ട് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി ഈ വലിയ മഴക്കെടുതി ദുരിതം അനുഭവിക്കുന്ന കാലത്ത് കുഴിയ്യെടുക്കാൻ അനുമതി പോലും ഇല്ലാതെ വീണ്ടും പ്രവർത്തിയുമായി മുന്നോട്ട് പോവാൻ ആണ് ടവർ കമ്പനി ശ്രമിക്കുന്നത്. പ്രസ്തുത സ്ഥലം സന്ദർശിച്ച  മേയർ ബീന ഫിലിപ് ഉൾപ്പടെ ഉള്ളവർ അപകടവസ്ഥ തിരിച്ചറിഞ്ഞു തത്കാലം നിർത്തിവെപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചു. ഇപ്പോൾ വീണ്ടും ഉദ്യോഗസ്ഥരുടെ സഹായത്തോട് കൂടി പണി പുനരാരംഭിക്കാൻ ശ്രമിച്ചുകൊണ്ടിരികുകയാണ്.സംഭവ സ്ഥലം തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ ഇന്ന് സന്ദർശിച്ചു. ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥരോട് അവശ്യപ്പെട്ടു. കൂട്ടത്തിൽ NH ഡ്രൈനേജിന്റെ നാദ് കൺസ്ട്രക്ഷൻ എടുത്ത ആശാസ്ത്രീയ നിർമാണം, കഴിഞ്ഞ മഴയിൽ പൂനൂർ പുഴയുടെ കെട്ട് ഇടിഞ്ഞത് എന്നിവയും എം. എൽ. എ സന്ദർശിച്ചു. കൗൺസിലർ സി.എം ജംഷീറിന്റെ നേതൃത്വത്തിലാണ് എം എൽ എയും മേയറും സന്ദർശനം നടത്തി നടപടി സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close