HealthINDIANational

രാജ്യത്ത് 75 % ജനങ്ങള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ , ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് 100 കോടി ജനങ്ങള്‍ക്കും വാക്‌സിന്‍

ന്യുഡല്‍ഹി : രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ച് ഒന്‍പത് മാസം പിന്നിടുമ്പോഴേക്കും 100 കോടി ജനങ്ങള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി ഇന്ത്യ ചരിത്രം കുറിച്ചു .ചൈനയ്ക്കു ശേഷം നൂറു കോടി വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രാജ്യമാണ് ഇന്ത്യ .
നൂറുകോടി വാക്‌സിന്‍ നല്‍കിയതിലൂടെ ഇന്ത്യ ചരിത്ര നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും ,വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും , ആരോഗ്യ പ്രവര്‍ത്തകര്‍ക്കും , വാക്‌സിന്‍ യജഞത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദിയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കൂടാതെ ലോകാരോഗ്യ സംഘടനയും അഭിനന്ദിച്ചു. വാക്‌സിന്‍ വിതരണത്തില്‍ നിര്‍ണായക ചുവടുവെയ്പ്പാണ് ഇന്ത്യ നടത്തിയതെന്ന് ലോകാരോഗ്യ സംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ . പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോാദിയുടെ നേതൃത്വത്തില്‍ നടന്ന വാക്‌സിന്‍ യജഞം പുതിയ ഇന്ത്യയുടെ സാധ്യതകളും പ്രാപ്തിയും തോകത്തിന് കാണിച്ചുകൊടുക്കുന്നുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ട്വീറ്റ് ചെയ്തു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close