KERALAlocaltop news

സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് ഉടൻ സ്ഥാപിക്കണം: എസ്ഡിപിഐ

 

കോഴിക്കോട്: സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് ഉടൻ സ്ഥാപിക്കണമെന്ന് എസ്ഡിപിഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മലബാർ മേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ, വികസന മുരടിപ്പ്, സർക്കാർ പദ്ധതികളിലെ അവഗണന, ആരോഗ്യ സംവിധാനങ്ങളുടെ കുറവ് തുടങ്ങിയവ പരിഹരിക്കുവാൻ സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കൽ അനിവാര്യമാണ്. എൻഡോ സൾഫാൻ ഇരകൾ, വയനാട്ടിലെ ആദിവാസികൾ , ഭൂരഹിതർ, കെ.റെയിൽ, ദേശീയ പാത വികസനം തുടങ്ങി വിവിധ കാര്യങ്ങളിൽ ഇരകളാക്കപ്പെട്ടുന്നവർക്കും , മലബാറിൻറെ വികസനത്തിനായി പരിശ്രമിക്കുന്നവർക്കും എറണാകുളത്ത് പോയി നിയമ പോരാട്ടം നടത്തുവാൻ സാധിക്കുന്നില്ല. ഹൈക്കോടതിയുടെ ബെഞ്ച് കോഴിക്കോട് സ്ഥാപിക്കൽ അനിവാര്യമാണ്. 2010 മുതൽ പാർട്ടി ഇതിനായി സമരങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. യാഥാർത്ഥ്യമാവുന്നത് വരെ ശക്തമായ പ്രക്ഷോഭങ്ങളും നിയമ പോരാട്ടങ്ങളും സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എസ് പി അമീർ അലി, ജില്ല വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജില്ല ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി, ജില്ല സെക്രട്ടറിമാരായ കെ.പി ഗോപി , പി.ടി അഹമ്മദ്, കെ. ഷെമീർ , നിസാം പുത്തൂർ, ജില്ല ട്രഷറർ ടി.കെ അസീസ് മാസ്റ്റർ, ജില്ല കമ്മിറ്റി അംഗങ്ങളായ എഞ്ചിനിയർ എം.എ സലീം, സലീം കാരാടി , പി.ടി അബ്ദുൽ ഖയ്യൂം, മണ്ഡലം ഭാരവാഹികളായ ശംസീർ ചോമ്പാല , കൂരൽ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഉമ്മർ പാറക്കൽ, ബഷീർ അമ്പലത്തിങ്കൽ, അഷ്റഫ് മാവൂർ, നിസാർ ചെറുവറ്റ, കെ.പി ജാഫർ , കെ.വി.പി ഷാജഹാൻ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close