KERALAtop news

ദത്ത് നടപടികള്‍ക്ക് സ്റ്റേ, ഇനി അനുപമയ്ക്ക് ആശ്വസിക്കാം

ആന്ധ്രാപ്രദേത്തുള്ള ദമ്പതികള്‍ക്കാണ് കുഞ്ഞിനെ കൈമാറിയിരിക്കുന്നത് എന്നാണ് സൂചന

തിരുവന്തപുരം: മൂന്ന് ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ താനറിയാതെ മാറ്റിയ സംഭവത്തില്‍ അനുപമയ്ക്ക് അനുകൂലമായ സ്‌റ്റേ. ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കോടതിയില്‍ ഉന്നയിക്കുകയും ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആന്ധ്രാപ്രദേത്തുള്ള ദമ്പതികള്‍ക്കാണ് കുഞ്ഞിനെ കൈമാറിയിരിക്കുന്നത് എന്നാണ് സൂചന.അനുപമതന്നെയാണ് കുഞ്ഞിന്റെ അമ്മയെന്ന് വ്യക്തത വരുത്തേണ്ടതുണ്ടെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്നും കുഞ്ഞിനെ എത്രയും വേഗം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ ആണെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളെ കുറിച്ച് ആലോചിക്കുമ്പോള്‍ വിഷമമുണ്ടെന്നും വളരെ കാലത്തിനു ശേഷമാണ് അവര്‍ക്കു കുഞ്ഞിനെ ദത്തെടുക്കാന്‍ അവസരം ലഭിച്ചതെന്നും , ഒരു അമ്മെയന്ന നിലയില്‍ അവരുടെ വിഷമം മനസ്സിലാക്കുന്നുവെന്നും അനുപമ പറഞ്ഞു .

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close