KERALAlocaltop news

വൻ വിലക്കയറ്റം : കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കോഴിക്കോട് നഗരസഭ

* മാളുകൾ പാർക്കിങ് ഫീ പിരിക്കുന്നത് നിയമ വിരുദ്ധം; നടപടി ഉണ്ടാകു

കോഴിക്കോട് : രാജ്യത്തുണ്ടാകുന്ന വൻ വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കോർപ്പറേഷൻ കൗൺസിൽ. വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻകോയ കൊണ്ടുവന്ന അടിയന്തര പ്രമേയം കൗൺസിൽയോഗം ഭരണപക്ഷ അംഗം ഒ.സദാശിവന്‍റെ ഭേദഗതി ഉൾപ്പെടുത്തിയാണ് അംഗീകരിച്ചത്.
വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്നു എന്ന ഭേദഗതിയാണ് സി.പി.എം. ഭരണ പക്ഷം കൊണ്ടുവന്നത്. ഭേദഗതി അംഗീകരിച്ച കെ. മൊയ്തീൻകോയ കേന്ദ്രസർക്കാറിനെയും സംസ്ഥാനസർക്കാറിനെയും കുറ്റപ്പെടുത്തി. ഇന്ധന വിലവർദ്ധനവാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നും നിത്യോപയോഗസാധനങ്ങൾക്കും കെട്ടിട നിർമാണ സാമഗ്രികൾക്കുമെല്ലാം വില കുതിച്ചുയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തിയ മൊയ്തീൻകോയ കേന്ദ്രസർക്കിറിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ഒ. സദാശിവൻ ആരോപിച്ചു. പൊതുവിപണിയിൽ മികച്ച ഇടപടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാകാത്തവരാണ് കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തുന്നതെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡ‌ർ ടി. റനീഷ് ആരോപിച്ചു. സംസ്ഥാന സർക്കാർ നികുതി കുറച്ച് മാതൃക കാട്ടട്ടെയെന്നും റനീഷ് പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, എൻ.സി മോയൻകുട്ടി, എസ്.കെ. അബൂബക്കർ, എസ്.ജയശ്രീ, എം.എൻ. പ്രവീൺ എന്നിവർ സംസാരിച്ചു.
————————————-
കെ.എസ്.ആർ.ടി.സി ടെർമിനലുമായി ബന്ധപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം കോർപ്പറേഷനുമായി ബന്ധപ്പെട്ടതല്ലെന്നും കൂടുതൽ അജണ്ടകൾ ചർച്ച ചെയ്യാനുണ്ടെന്നും വ്യക്തമാക്കിയാണ് മേയർ അനുമതി നിഷേധിച്ചത്. പ്ലക്കാർഡുയർത്തി നടത്തുളത്തിലിറങ്ങിയ ടി. റനീഷിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി.കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന് 13.43 കോടി ചെലവ് പ്രതീക്ഷിക്കുന്ന വിശദ

പദ്ധതിരേഖക്ക് (ഡി.പി.ആർ) നഗരസഭ കൗൺസിൽ അംഗീകാരം നൽകി. പുതുക്കിയ നിരക്ക് പ്രകാരം16,12,37,450 രൂപ പ്രതീക്ഷിക്കുന്ന രേഖയാണ് അംഗീകാരിച്ചത്. ബേപ്പൂർ ബി.സി.റോഡിലെ ബേപ്പൂർ കമ്മ്യൂണിറ്റി ഹാൾ പൊളിച്ച് മാറ്റി ബഷീർ സ്

മാരകം നിർമ്മിക്കാനാണ് തീരുമാനം. സ്പേസ് ആർട്ട് എന്ന സ്ഥാപനമാണ് ഡി.പി.ആർ.

തയ്യാറാക്കിയത്.
—————————————————–
മാളുകളിലും ആശുപത്രികളിലും കച്ചവട സ്ഥാപനങ്ങളിലും അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ നടപടിയെടുക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് . നിലവിൽ പരാതികൾ ഉയർന്ന സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകുന്നുണ്ട്. കെ.പി.രാജേഷ്കുമാറാണ് ശ്രദ്ധ ക്ഷണിച്ചത്.
നഗരത്തിൽ ചില മാളുകളും ആശുപത്രികളും അവർക്ക് കോർപറേഷൻ അനുവദിച്ച സ്ഥലത്ത് പാർക്കിങിന് ആളുകളിൽ നിന്ന് ഫീസ് വാങ്ങുന്നുണ്ട്. നാല് മാളുകൾക്കും മൂന്ന് പാർക്കിങ് കേ ന്ദ്രങ്ങൾക്കും നോട്ടീസ് നൽകി. പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കെ എസ് ആർ.ടി.ടി.സി ടെർമിനൽ അധികൃതർക്കും നോട്ടീസ് നൽകി. വിശദീകരണം തൃപ്തികരമല്ല. തുടർ നടപടി കൈക്കൊള്ളും. ഫീസ് വാങ്ങൽ അതനുവദിക്കില്ല. വാങ്ങിയ പണം തിരിച്ച് നൽകുമെന്ന് പറയുന്നുവെങ്കിലും പലരും പാലിക്കുന്നില്ല. കോർപറേഷൻ സ്ഥലവും കൈയേറി പാർക്കിങ് ഏർപ്പെടുത്തുന്നവരും ഉണ്ട്. വാർഡ് തലം മുതൽ ജാഗ്രത വേണം. സ്വകാര്യമായി ഏറ്റെടുത്ത് നടത്തുന്ന പാർക്കിങ്ങിന് പണം ഏർപ്പെടുത്തുന്നതിൽ തെറ്റില്ല. ലൈസൻസില്ലെങ്കിലും അനുവദിച്ചതിൽ കൂടുതൽ വാങ്ങിയാലും പിഴ ഉൾപ്പെടെ നടപടി ഉണ്ടാകും. കോവിഡിൽ സ്വകാര്യ ആശുപത്രികളിൽ അനധികൃത നിയമനം സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ട്.

കോവിഡ് മരണം സ്ഥിരീകരിക്കുന്ന രേഖകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന നിർദേശം ആശുപത്രികൾക്ക് നൽകുമെന്ന് മേയർ അറിയിച്ചു. രേഖകൾ കിട്ടുന്നതിലെ കാലതാമസം സംബന്ധിച്ച് വി.പി മനോജാണ് ശ്രദ്ധ ക്ഷണിച്ചത്.
റസിഡൻസ് അസോസിയേഷൻ പ്രവർത്തനങ്ങൾ ശക്തമാക്കാൻ വാർഡ് തല ഏകോപന സമിതികൾ രൂപവത്കക്കുമെന്ന് മേയർ അറിയിച്ചു. കെ.മോഹനൻ ആണ് ശ്രദ്ധ ക്ഷണിച്ചത്.
മാനാഞ്ചിറയ്ക്ക് സമീപം സ്വകാര്യ വ്യക്തി ഓട നികത്തി റോഡ് വെട്ടിപ്പൊളിച്ചത് തടയാൻ സ്റ്റോപ്പ് മെമ്മോ നൽകിയതായി സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. റോഡ് പഴയ രീതിയിൽ പുനസ്ഥാപിക്കാനും നിർദേശം നൽകി. എസ്.കെ അബൂബക്കറാണ് ശ്രദ്ധ ക്ഷണിച്ചത്. പാവങ്ങാട് മുതൽ കോരപ്പുഴ വരെ വെള്ളക്കെട്ട് ഉള്ളതിനാൽ ദുരിതമാണെന്നും പരിഹരിക്കണമെന്നും വി.കെ മോഹൻദാസ് ശ്രദ്ധ ക്ഷണിച്ചു.
വെള്ളയിൽ മുഹമ്മദ് റഫി റോഡ് പൊളിച്ചിട്ടത് ഇതുവരെ നന്നാക്കിയില്ലെന്ന് കെ റംലത്ത് ശ്രദ്ധ ക്ഷണിച്ചു.
ഓടകളുടെ വീതിയും നീള്ളവും കൂട്ടി ഒഴുക്ക് വർധിപ്പിച്ച് തടമ്പാട്ട് താഴത്തെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് നിഖിലും കാരപറമ്പ് ജി എൽപി സ്കൂൾ നവീകരണം ഉടൻ പൂർത്തിയാക്കണമെന്ന് എൻ ശിവപ്രസാദും ശ്രദ്ധ ക്ഷണിച്ചു. എസ് എം തുഷാര, സഫീന എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close