KERALAlocaltop news

പ്രോ ലൈഫ് ‘ജീവസമൃദ്ധി രൂപതാതല അടുക്കളത്തോട്ട മത്സരം മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും

താമരശേരി :

ജീവൻ്റെ സമൃദ്ധിക്കു വേണ്ടി പ്രവർത്തിക്കുന്ന താമരശേരി രൂപതാ മരിയൻ പ്രോലൈഫ് മൂവ്മെൻ്റ് വർഷം തോറും നടത്തി  വരുന്ന രൂപതാതല  ജൈവ അടുക്കളത്തോട്ടമത്സരം
ഈ വർഷം കൂടുതൽ വിപുലമായി സംഘടിപ്പിക്കുന്നു. മത്സരത്തിൻ്റെ ഉത്ഘാടനം നവംബർ 15 ന്
രൂപതാ ഭവനിൽ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
മുൻവർഷത്തെ ജേതാവ്  ജോസഫ് പാലക്കിയിലിന് പച്ചക്കറി തൈകൾ
വിതരണം ചെയ്ത് കൊണ്ട് നിർവ്വഹിക്കും.
കഴിഞ്ഞ വർഷം മത്സരത്തിന് ലഭിച്ച വലിയ
സഹകരണം മരിയൻ പ്രോ ലൈഫ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രോ ലൈഫ് രൂപതാ സമിതി വിലയിരുത്തി. സ്വയം സമ്പൂർണ്ണ ഗ്രാമങ്ങളുടെ
പുനഃസൃഷ്ടിക്ക് ജൈവ ഭക്ഷ്യ സംസ്കാരം വളർത്തിയെടുക്കേണ്ടത്
കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് പ്രോ ലൈഫ് മൂവമെന്റ് രൂപതാ ഡയറക്ടർ റവ.ഡോ ജോസ് പെണ്ണാപറമ്പിൽ അഭിപ്രായപ്പെട്ടു.
വിഷ രഹിത ഭക്ഷണ ശീലം
പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന മത്സരത്തിന് ആകർഷക സമ്മാനങ്ങളാണ് നൽകി വരുന്നതെന്ന് രൂപതാ പ്രസിഡൻ്റ് സജീവ് പുരയിടത്തിൽ  പറഞ്ഞു.
രൂപതാ തലത്തിൽ വിജയികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് സമ്മാനമായി യഥാക്രമം 15000, 10000, 7500 രൂപ വീതം  നൽകുമെന്നും ഫൊറോന തലത്തിൽ ഒന്നാം സമ്മാനാഹർക്ക് പ്രത്യേക ക്യാഷ് അവാർഡും നൽകുന്നു എന്നും
ജനറൽ കൺവീനർ ടോമി പ്ലാത്തോട്ടം പറഞ്ഞു.
സന്യാസ ഭവനങ്ങൾക്കും പള്ളികൾക്കും  പ്രത്യേക മത്സരമുണ്ടായിരിക്കും എന്നതും വിജയികൾക്ക്   യഥാക്രമം  5000, 3000, 2000 രൂപാ വീതം സമ്മാനമായി നൽകുന്നതാണ് എന്നതും  ഈ വർഷത്തെ പ്രത്യേകതയാണ്. കൂടാതെ 25 ൽ കൂടുതൽ അപേക്ഷ ലഭിക്കുന്ന ഇടവകയ്ക്ക്  പ്രത്യേക ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കുന്നവർ നവമ്പർ 30 ന് മുമ്പായി ഇടവകാ വികാരിയിൽ നിന്ന് അപേക്ഷാ ഫോം സ്വീകരിച്ച് പൂരിപ്പിച്ച് 8157044414, 9846683160, 9847404082 എന്ന നമ്പറുകളിലേക്ക് വാട്‌സ് ആപ്പ് ചെയ്യേണ്ടതാണെന്നും
200 രൂപ രജിസ്ട്രേഷൻ ഫീസ് A/c No.10805000100008
Federal Bank, Thiruvambady
IFSC code- FDRL0001954 എന്ന അക്കൗണ്ടിലേക്ക് അയക്കുകയോ, 8157044414 എന്ന നമ്പറിലേക്ക് Google  pay ചെയ്യുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close