KERALAlocaltop news

കാട്ടുപന്നി ശല്യം: കേന്ദ്രം ആവശ്യപ്പെട്ട വിവരം നല്കാത്ത ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ച് വിടണം: കർഷക ജനശബ്ദം

 

തിരുവമ്പാടി: മനുഷ്യ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയായി തുടരുന്ന കാട്ടുപന്നി വിഷയത്തിൽ കൃത്യനിർവ്വണത്തിൽ മന: പൂർവ്വമായ വീഴ്ച വരുത്തുകയും, കേരള പൊതു സമൂഹത്തിന്റെ ജീവന് ഭീഷണിയാവുകയും ചെയ്യുന്ന തരത്തിൽ പ്രവർത്തിച്ച വനം വകുപ്പിലെ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഉൾപ്പെടെയുള്ള ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഗുരുതര കൃത്യവിലോപം കാട്ടിയതിന്റെ പേരിൽ സർവ്വീസിൽ നിന്ന് പിരിച്ചുവിടുകയും സമഗ്ര അന്വേഷണം നടത്തുകയും വേണമെന്ന് കർഷകജനശബ്ദം നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർമാൻ ജോൺസൺ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. അജു എമ്മാനുവൽ, ബിനു അഗസ്റ്റിൻ, ബിനു ജോസ്, ജോഷി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിലെ കർഷകരോടുള്ള വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ നിലാപാടുകൾക്കെതിരെ സമാന ചിന്താഗതിയുള്ള കർഷക സംഘടനകളുമായി ചേർന്ന് തുടർ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close