KERALAlocaltop news

എക്സൈസ് സ്ക്വാഡ് പരിശോധന: 22.6 ഗ്രാം എം.ഡി.എം.എ യുമായി ഒരാൾ പിടിയിൽ

 

കോഴിക്കോട് : എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡും എക്സൈസ് ഐബി യും കോഴിക്കോട് കൊടിയത്തൂർ വില്ലേജിൽ പന്നികോട് ദേശത്ത് പന്നികോട് -കുളങ്ങര റോഡിന് സമീപം വെച്ച് പൾസർ ബൈക്കിൽ 22.6 ഗ്രാം എം.ഡി.എം.എ സഹിതം കോഴിക്കോട് കൊടിയത്തൂർ അംശം ചെറുവാടി ദേശത്ത് തെനങ്ങാംപറമ്പ് നടുകണ്ടി വീട്ടിൽ അബ്ദു മൻസൂർ (വയസ്സ്:40) എന്നയാളെ അറസ്റ്റ് ചെയ്തു.എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ ദേവദാസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഐ.ബി ഇൻസ്പെക്ടർ പ്രജിത്ത്.എ,പ്രിവൻ്റീവ് ഓഫീസർമാരായ പ്രജിത്ത്.വി, ഷംസുദീൻ. കെ സിവിൽ എക്സൈസ് ഓഫീസർമാരായ ദീനദയാൽ എസ്.ആർ,സന്ദീപ് എൻ.എസ്, ബിനീഷ് കുമാർ എ.എം ,അഖിൽ.പി, റനീഷ് കെ.പി, അരുൺ.എ, ജിത്തു .പി. പി ,ഡ്രൈവർ അബ്ദുൽകരീം എന്നിവർ ഉണ്ടായിരുന്നു. വാണിജ്യ അളവിലുള്ള എം.ഡി.എം.എ കൈവശം വെച്ചാൽ പത്ത് വർഷം തടവ് ശിക്ഷയിൽ കുറയാതെ 20 വർഷം വരെ തടവ് ശിക്ഷയും കൂടാതെ ഒരു ലക്ഷം രൂപയിൽ കുറയാതെ രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും ലഭിക്കും എന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close