MOVIESVIRAL

ജാതിതിരിവിന്റെയും,വര്‍ണ്ണവെറിയുടെയും ചിത്രങ്ങള്‍ കൃത്യമായി വരച്ചുകാട്ടി, സൂര്യയുടെ ജയ് ഭീം ചര്‍ച്ചയാകുന്നു.

അഡ്വ.ചന്ദ്രു എന്ന ശക്തമായ കഥാപാത്രമായാണ് സൂര്യ എത്തുന്നത്.

മനുഷ്യരായ എല്ലാവര്‍ക്കും ഈ ഭൂമിയില്‍ അവകാശം ഉണ്ടെന്നും, നിറത്തിന്റെയോ,മതത്തിന്റെയോ, അധികാരത്തിന്റെയോ മാനദണ്ഡത്തിലല്ല അതൊന്നും നിശ്ചയിക്കുന്നതെന്ന് വ്യക്തമായി വരച്ചു കാട്ടുന്ന ചിത്രമാണ് സൂര്യ നായകനായ ജയ് ഭീം.തമിഴനാട്ടില്‍ നിലനിന്നിരുന്ന ജാതിവെറിയെയും,അധികാരം കയ്യേറിയവര്‍ അവര്‍ണ്ണര്‍ക്കു നേരെ നടത്തിയ കൊടിയ പീഢനങ്ങക്കളുടെയും കഥ പറഞ്ഞാണ് ജയ് ഭീം മുന്നോട്ട് പോകുന്നത്.1993-ല്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ ജ്ഞാനവേല്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.തമിഴ്നാട്ടില്‍ നടന്ന ഒരു മോഷണശ്രമത്തിന്റെ ഭാഗമായി ഇരുളവിഭാഗത്തില്‍പ്പെട്ട മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന കൊടിയ പോലീസ് മര്‍ദ്ദനങ്ങളും പീഢനങ്ങളുമാണ് കഥാപശ്ചാത്തലം.അഡ്വ.ചന്ദ്രു എന്ന ശക്തമായ കഥാപാത്രമായാണ് സൂര്യ എത്തുന്നത്.അതിനോടോപ്പം തന്നെ അഭിനന്ദിക്കേണ്ടതാണ് സെങ്കിനിയായി പ്രേക്ഷകരുടെ കണ്ണ് നനയിച്ച മലയാളിയായ ലിജോമോളുടെ പ്രകടനവും. മലയാളിയായ രജിഷവിജയനും ശക്തമായ പ്രധാന വേഷം ചെയ്യുന്നുണ്ട്.തമിഴ്‌നാട്ടില്‍ ഇന്നും അവസാനിച്ചിട്ടില്ലാത്ത ജാതിതിരിവിന്റെയും,വര്‍ണ്ണവെറിയുടെയും ചിത്രങ്ങള്‍ കൃത്യമായി ജയ് ഭീം വരച്ചുകാട്ടിയതുകൊണ്ട് തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close