Nationaltop news

നടന്‍ പുനീത് കുമാറിന്റെ മരണം ചികിത്സപിഴവുമൂലമെന്ന് ആരോപണം , ചികിത്സിച്ച ഡോക്ടര്‍ക്ക് പോലീസ് സംരക്ഷണം

ഹൃദയസ്തംഭനമാണ് എന്ന് മനസ്സിലാക്കാന്‍ ഡോക്ടര്‍ക്ക് സാധിച്ചില്ല

ബെഗൂളുരു. ഹൃദയാഘാത്തെതുടര്‍ന്ന് മരണപ്പെട്ട കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് കുമാറിനെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ചികിത്സപിഴവ് വരുത്തിയെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നു. ഇതിനെതുടര്‍ന്ന് ഡോക്ടര്‍ക്ക് പോലീസ് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട് കുടുംബ ഡോക്ടറായ രമണറാവുവിന്റെ ക്ലിനിക്കിലേക്കാണ് പുനീതിനെ ആദ്യം എത്തിച്ചത്. ക്ലിനിക്കില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷമാണ് അദ്ദേഹത്തെ വിക്രം ആശുപത്രിയിലേയ്ക്ക് മാറ്റിയതെന്നാണ് ഡോക്ടറുടെ വാദം. എന്നാല്‍ ഹൃദയസ്തംഭനമാണ് എന്ന് മനസ്സിലാക്കാന്‍ ഡോക്ടര്‍ക്ക് സാധിച്ചില്ല എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ ആരോപണങ്ങളെ തുടര്‍ന്ന് ആരാധാകര്‍ പുനീതി്‌ന്റെ മരണം ചികിത്സപിഴവുമൂലമാണെന്ന് അന്യേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close