Nationaltop news

വിചിത്രമായ ഗോരെഹബ്ബ ആചാരം ,ചാണകമെറിഞ്ഞ് ദീപാവലി ആഘോഷിച്ച് ഗുമതാപൂര്‍.

തമിഴ്‌നാട് അതിര്‍ത്തിയിലെ ഗുമതാപൂര്‍ എന്ന ഗ്രാമത്തിലാണ് ഇത്തരത്തില്‍ വിചിത്രമായൊരു ആഘോഷം നടക്കുന്നത്.

ഗുമതാപൂര്‍: ചാണകത്തെ ദേഹത്തു പുരട്ടുന്നതും , പുകഴ്ത്തുന്നതൊന്നും ഇന്ത്യയില്‍ പുതുമയുള്ള കാര്യങ്ങളല്ല.എന്നാല്‍ പരസ്പരം ചാണകം വാരി എറിഞ്ഞു കൊണ്ട് ദീപാവലി ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകളുടെ ആഘോഷമാണ് ചര്‍ച്ചയാകുന്നത്. സ്‌പെയിനിലും ഇത്തരത്തില്‍ വിചിത്രമായ ലാ ടോമിറ്റിന എന്നു പറഞ്ഞ ഒരാചാരം നടക്കുന്നുണ്ട് എന്നാല്‍ അവിടെ ചാണകത്തിന് പകരം തക്കാളിയാണെന്ന് മാത്രം.
.കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലെ ഗുമതാപൂര്‍ എന്ന ഗ്രാമത്തിലാണ് ഇത്തരത്തില്‍ വിചിത്രമായൊരു ആഘോഷം നടക്കുന്നത്. പശുവിനെ വളര്‍ത്തുന്ന വീടുകളില്‍ പോയി ചാണകം ശേഖരിക്കുകയും അവിടെ നിന്ന് ട്രാക്ടറില്‍ അമ്പലത്തിലേയ്ക്ക് കൊണ്ടുപോകുന്നു.ശേഷം അമ്പലത്തിലെത്തി പൂജാരി ചാണകം പൂജിക്കുന്നു. പൂജ കഴിഞ്ഞതോടെ ചാണകം തുറസ്സായ സ്ഥലത്ത് തള്ളുകയും പുരുഷന്മാര്‍ പരസ്പരം ചാണകം വാരിയെറിയുകയും ചെയ്യുന്നു. രോഗബാധിതരോ, മറ്റേതെങ്കിലും വിഷമങ്ങള്‍ നേരിടുന്നവരോ ഈ ആഘോഷത്തില്‍ പങ്കെടുത്താല്‍ മാറുമെന്നാണ് വിശ്വാസം.ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി പശുവിനെ ദൈവതുല്യരായാണ് കാണുന്നത്.അവരുടെ പൂജയില്‍ ചാണകവും, ഗോമൂത്രവുമെല്ലാം പ്രധാനപ്പെട്ടവയാണ്. അതിനാല്‍  ഇറച്ചിയ്ക്കു വേണ്ടി പശുവിനെ കൊല്ലരുതെന്നും, പശുവിനെ സംരക്ഷിക്കണമെന്നും പറഞ്ഞുകൊണ്ട്‌
പ്രധാനമന്ത്രിയും രംഗത്തു വന്നിരുന്നു

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close