കോഴിക്കോട് :നഗരത്തിലെ ലോഡ്ജിൽ അസം സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുൾ സത്താർ(60) ആണ് പിടിയിലായത്. ഇയാളും തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. വീട്ടു ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ അസമിൽ നിന്നെത്തിച്ചത്.
ഒരു മാസത്തോളം പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞയാഴ്ച ലോഡ്ജിൽ നിന്ന് ഇറങ്ങിയോടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇവരെ അസമിൽ നിന്നെത്തിയാളുൾപ്പെടെ രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു. കേസിൽ ഇനിയും അറസ്റ്റിന് സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.