BusinessWORLD

ലോകത്തിലെ ആദ്യ പേപ്പര്‍ രഹിത സര്‍ക്കാര്‍ എന്ന നേട്ടം സ്വന്തമാക്കി ദുബായ്.

 

ദുബായ്:   ലോകത്തെ ആദ്യ പേപ്പര്‍ രഹിത സര്‍ക്കാരെന്ന പ്രഖ്യാപനവുമായി ദുബായ്. 100 ശതമാനവും കടലാസ് രഹിത രാജ്യമായി ദുബായ് മാറിയെന്ന് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. ദുബായ് സര്‍ക്കാരിന്റെ ആഭ്യന്തരവും ബാഹ്യവുമായ എല്ലാ നടപടിക്രമങ്ങളും ഇപ്പോള്‍ 100 ശതമാനം ഡിജിറ്റലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ 350 ദശലക്ഷം ഡോളറും 14 ദശലക്ഷം മനുഷ്യ അധ്വാനത്തിന്റെ 14 ദശലക്ഷം മണിക്കൂറും ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.

2021 ഡിസംബര്‍ 12ന് ശേഷം ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കൊണ്ട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2018ലാണ് ഷെയ്ഖ് ”ഹദാന്‍”ദ്ധതി പ്രഖ്യാപിച്ചത്. അന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പേപ്പര്‍ ഉപയോഗം ക്രമങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്.

‘ഈ ലക്ഷ്യത്തിന്റെ നേട്ടം ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഡിജിറ്റലൈസ് ചെയ്യാനുള്ള ദുബായിയുടെ യാത്രയിലെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ് നവീകരണം, സൃഷ്ടിപരമാക്കുക, ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയില്‍ വേരൂന്നിയ ഒരു യാത്രയാണിത്- ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

അടുത്ത അഞ്ച് പതിറ്റാണ്ടിനുള്ളില്‍ ദുബായില്‍ ഡിജിറ്റല്‍ ജീവിതം സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് ദുബായ് സര്‍ക്കാരെന്ന് ഷെയ്ഖ് അറിയിച്ചു.

ദുബായ്ക്ക് പുറമേ യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close