കോഴിക്കോട് :
കഴിഞ്ഞ ദിവസം അന്തേവാസികളായ ആറ് പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് വിവാദത്തിലായ വെള്ളിമാടുകുന്ന് സർക്കാർ ഗേൾസ് ഹോം ബുധനാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിക്കും. രാവിലെ 10.30 നു മന്ത്രി ഹോമിൽ എത്തും. ജില്ലാ കളക്ടറും പൊതുമരാമത്തു വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരും ഒപ്പമുണ്ടാവും. കെട്ടിടത്തിന്റെ ചുറ്റുമതിൽ, ഗേറ്റ് തുടങ്ങി സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിൽ അടിയന്തിരമായി എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് നേരിൽ കണ്ടു വിലയിരുത്താനാണ് സന്ദർശനം.