KERALAlocaltop news

മണ്ണാറക്കൽ മാധവി -രാരു മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൻ പ്രൈസ് മണി വെറ്ററൻസ് ദ്വിദിന ടൂർണമെന്റ് 26 മുതൽ കോഴിക്കോട്ട്

കോഴിക്കോട് :  വെറ്ററൻസ് പ്ലയേർസ് അസോസിയേഷൻസംഘടിപ്പിക്കുന്ന   മാധവി – രാരു മെമ്മോറിയൽ ഷട്ടിൽബാഡ്മിന്റൺ പ്രൈസ് മണി വെറ്ററൻസ് ടൂർണ്ണമെൻറ് 26,27 തിയ്യതികളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ  നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 45 മുതൽ80 വയസ്സു വരെ പ്രായമുള്ളവർക്കു വേണ്ടി മത്സരങ്ങൾ.

കേരളത്തിലെ വെറ്ററൻസ് ബാഡ്മിന്റൺ പ്ലയേർസിനെപങ്കെടുപ്പിച്ച് ബാഡ്മിന്റൺ (ഷട്ടിൽ) വെറ്ററൻസ് പ്ലയേർസ്അസോസിയേഷൻ നടത്തുന്ന മണ്ണാറക്കൽ മാധവി – രാരുമെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ പ്രൈസ് മണി വെറ്ററൻസ്ടൂർണ്ണമെൻറ് 2022 മാർച്ച് 26,27 തിയ്യതികളിൽ വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ശനിയാഴ്ച്ച വൈകീട്ട്നാലിന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനംനിർവ്വഹിക്കും. 45 വയസ്സു മുതൽ 75 – 80 വയസ്സു വരെപ്രായമുള്ളവർക്കു വേണ്ടിയുള്ള മത്സരങ്ങളുണ്ട്. 45 – 50, 50-55, 55-60, 60 – 65, 65-70, 70-75, 75 – 80 പ്രായ വിഭാഗത്തിൽസിംഗിൾസ്, ഡബിൾസ് മത്സരത്തിനെത്തുന്നു എന്നത്പ്രത്യേകതയാണ്. 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളുംമത്സരത്തിനെത്തുന്നു എന്നത് പ്രത്യേകതയാണ്. നിലവിൽകേരളത്തിൽ സർക്കാർ തലത്തിൽ 45 കഴിഞ്ഞവർക്ക് പ്രായം തരംതിരിച്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നില്ല. വിജയിക്കുന്ന ടീമുകൾക്ക്അസോസിയേഷൻ പ്രൈസ്മണിയും നൽകുന്നുണ്ട്. നിലവിൽറജിസ്റ്റർ ചെയ്ത 70ഓളം ടീമുകളിൽ 75-80 വിഭാഗത്തിൽപ്പെട്ടവരുമുണ്ട്.

 

27 ഞായർ വൈകീട്ട് 6.30 ന് സമാപന സമ്മേളനം മേയർ ബീനഫിലിപ്പ് നിർവ്വഹിക്കും. കൗൺസിലർ എസ്. കെ അബൂബക്കർആശംസാപ്രസംഗം നിർവ്വഹിക്കും. തുടർന്ന് വിജയികൾക്ക് പ്രൈസ്മണിയും ട്രോഫിയും സമ്മാനിക്കും. കേരളത്തിൽ ആദ്യമായാണ്   വെറ്ററൻസ് കളിക്കാർക്ക് വേണ്ടി ഇത്തരത്തിൽ മത്സരങ്ങൾനടത്തുന്നത്. മുതിർന്ന കളിക്കാർക്കും, കുട്ടികൾക്കും പരിശീലനസൗകര്യം ഉറപ്പു വരുത്തുക, ഷട്ടിൽ ബാഡ്മിന്റൺ കളിക്കാർക്കായിഇൻഡോർ കോർട്ട് നിർമ്മിക്കുക, സംസ്ഥാനതല മത്സരങ്ങൾസംഘടിപ്പിക്കുക എന്നിവയാണ് ബാഡ്മിന്റൺ (ഷട്ടിൽ) വെറ്ററൻസ്പ്ലയേർസ് അസോസിയേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. വാർത്താസമ്മേളനത്തിൽ  ബാലകൃഷ്ണൻ ഏറാടി (പേറ്ററൻ), മണ്ണാറക്കൽ വാസുദേവൻ (പ്രസിഡന്റ്), ടി. നാരായണൻ (ജനറൽകൺവീനർ), വ്യാസൻ മണ്ണാറക്കൽ എന്നിവർ പങ്കെടുത്തു.

 

ഫോൺ: 9847442266, 944706 2336

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close