
സുൽത്താൻ ബത്തേരി :-നൂൽപുഴ പഞ്ചായത്തിലെതോട്ടമൂലയിൽ രൂക്ഷമായികൊണ്ടിരിക്കുന്ന ആന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് അവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ കിസാൻ സഭ നൂൽപ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 9ന് തിങ്കളാഴ്ച രാവിലെ10മണിക്ക് പഴൂർ തോട്ടാമൂല ഫോറെസ്റ്റ് ഓഫീസിനുമുൻപിൽ മാർച്ചും ധർണ്ണയും നടത്തും. ഈ കഴിഞ്ഞ രാത്രിയിൽ പതിനഞ്ചോളം കർഷകരുടെ കൃഷിയിടമാണ് പൂർണ്ണമയോ ഭാഗികമായതോതിൽ ആന നശിപ്പിചിരിക്കുന്നത് . ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ട്ടമാണ് ഈ മേഖലയിൽ വരുത്തിവെച്ചിരിക്കുന്നത്.തെങ്ങും, വാഴയും,കവുങ്ങും, കാപ്പിയുമാണ്ആന നശിപ്പിച്ചിരിക്കുന്നത്.വനം വകുപ്പ് തികഞ്ഞഅനാസ്ഥയാണ് കാണിക്കുന്നത്. കർഷകർ സ്വന്തമായി നിർമ്മിച്ച ഫെൻസിങ് പൊളിച്ചിട്ടാണ് ആന കൃഷിയിടത്തിൽ ഇറങ്ങുന്നത് മതിയായ നഷ്ട്ട പരിഹാരം കൊടുക്കാൻ വനം വകുപ്പും കൃഷി വകുപ്പും തയ്യാറാകണമെന്ന് സ്ഥലം സന്ദർശിച്ച കിസാൻ സഭ നേതാക്കൾ പറഞ്ഞു.
അഖിലേന്ത്യ കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി എം ജോയി നേതാക്കളായ പി ജി സോമനാഥൻ കെ ജി തങ്കപ്പൻ, കെ പി അസൈനാർ,എം ആർ ശശിധരൻ, ലെനിൻ സ്റ്റീഫൻ, എം അഭിലാഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.