INDIAKERALAlocaltop news

സ്പൈസ് ജെറ്റ് വിമാനത്തിൽ ബാഗിന്റെ പൂട്ട് തകർത്ത് മലപ്പുറം സ്വദേശിനിയുടെ വിലപിടിച്ച സാധനങ്ങൾ കവർന്നതായി പരാതി

റിയാദ്: വിമാനത്തിൽ വച്ച് ല​ഗോജിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ കാണാതായെന്ന പരാതിയുമായി യുവതി.  മലപ്പുറം ആതവനാട് സ്വദേശി കൊല്ലത്താഴ്‌വളപ്പിൽ റിസ്‌വാനയുടെ സാധനങ്ങളാണ് കാണാതായത്. കോഴിക്കോട് നിന്ന് സ്‍പൈസ് ജറ്റ് വിമാനത്തിലാണ് ഇവർ ജിദ്ദയിലെത്തിയത്. റിസ്‌വാനയും കൈക്കുഞ്ഞുമായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്. ഇരുവരുടേതുമായി കോഴിക്കോട് നിന്ന് സ്‍പൈസ് ജറ്റ് വിമാനത്തിൽ ജിദ്ദയിലെത്തിയ യുവതിയുടെയും കുഞ്ഞിന്റെയും ലഗേജിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് പരാതി.  റിസ്‌വാനയും കൈക്കുഞ്ഞുമായിരുന്നു യാത്രക്കാർ. രണ്ട് ട്രോളി ബാഗുകളും ഒരു കാർട്ടൻ ബോക്സുമായിരുന്നു ലഗേജ്.ഈ മാസം 15ന് ഞായറാഴ്ചയാണ് സംഭവം നടന്നത്. പുലർച്ചെ 4.40ന് കോഴിക്കോട് നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് എസ്.ജി 35 നമ്പർ വിമാനത്തിലായിരുന്നു ഇവർ യാത്ര തിരിച്ചത്. രാവിലെ 8.40ന് ജിദ്ദയിൽ വിമാനം ലാൻഡ് ചെയ്തു. വിമാനത്താവളത്തിൽ വച്ച് ല​ഗോജുമായി ഇവർ വീട്ടിലേക്ക് പോകുകയും ചെയ്തു. വീട്ടിലെത്തിയപ്പോളാണ് ല​ഗേജിന്റെ ലോക്ക് പൊട്ടിയത് ശ്രദ്ധിച്ചത്. ഉടൻ ബാഗുകൾ തുറന്നു പരിശോധിച്ചപ്പോൾ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.ഒരു ബാഗിനകത്തുണ്ടായിരുന്ന സ്വർണ മോതിരവും മറ്റേ ബാഗിനകത്ത് നിന്നും ആപ്പിൾ സ്മാർട്ട് വാച്ചും നഷ്ടമായി. സ്വർണ മോതിരത്തോടൊപ്പം വെള്ളി മോതിരങ്ങളും മറ്റു വസ്തുക്കളുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും നഷ്ടമായിട്ടുല്ല. വിലപിടിപ്പുള്ള സാധനങ്ങൾ മാത്രമാണ് കാണാതായത്. സംഭവത്തിൽ റിസ്‌വാനയുടെ ഭർത്താവും ജിദ്ദ പ്രവാസിയുമായ വെട്ടിക്കാട്ട്മടത്തിൽ അനസ് സ്‌പൈസ് ജെറ്റ് വിമാനകമ്പനിക്ക് പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close