KERALAlocaltop news

കോഴിക്കോട് കേന്ദ്രീകരിച്ച് ടൂറിസം പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് ജില്ലാ പോലീസ് കൺവെൻഷൻ

 

 

കോഴിക്കോട് : കോഴിക്കോട് സിറ്റി കേന്ദ്രീകരിച്ച്
ടൂറിസം പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന്
സിറ്റി ജില്ലാ പോലീസ് കൺവെൻഷൻ. ത്വരിത ഗതിയിൽ വികസിച്ചു കൊണ്ടിരിക്കുന്ന കോഴിക്കോട് നഗരത്തിൽ വിനോദ ആകർഷക കേന്ദ്രങ്ങൾ ധരാളമുണ്ട്. ഇതുമായി ബന്ധപ്പെട്ടു ഉയർന്നു വരുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇവ കൈകാര്യം ചെയ്യുന്നതിനായി കോഴിക്കോട് സിറ്റി കേന്ദ്രീകരിച്ചു ഒരു ടൂറിസം പോലീസ് സ്റ്റേഷൻ അനുവദിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടണം നിർവ്വഹിച്ചു. പോലീസ് അസ്സോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ്‌ രഘിഷ് പറക്കോട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ ഇ ബൈജു , ക്രൈം ബ്രാഞ്ച് എസ് പി. മൊയ്തീൻ കുട്ടി, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പി. പ്രിൻസ് അബ്രഹാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ കൺവെൻഷനിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. പി.പ്രവീൺ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഭിജിത്ത് ജി പി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി എസ് ശ്രീജിഷ്,ജില്ലാ സെക്രട്ടറി വി.പി. പവിത്രൻ ട്രെഷറർ വി ഷാജു, സ്വാഗത സംഘം കൺവീനർ പി.പി. ഷാനോജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ടി. നിറാസ് സ്വാഗതം പറഞ്ഞു. ജില്ലാ കൺവെൻഷനോടനുബന്ധിച്ചു വിവിധ കലാ കായിക മത്സരങ്ങളും പോലീസ് കുടുംബസംഗമവും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close