KERALAlocaltop news

റസാഖിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

മലപ്പുറം : സാംസ്ക്കാരിക പ്രവർത്തകനും മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി മുൻ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ടിനെ പിറന്നാൾ ദിനത്തിൽ പുളിക്കൽ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മലപ്പുറം ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി. ജൂൺ 14 ന് തിരൂർ പി. ഡബ്ല്യൂ, ഡി. റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

വീടിനു സമീപത്തെ പ്ലാസ്റ്റിക് മാലിന്യസംസ്ക്കരണ കേന്ദ്രത്തിനെതിരെ പഞ്ചായത്ത് നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ പ്ലാസ്റ്റിക് സംസ്ക്കരണ കേന്ദ്രത്തിനെതിരെ നൽകിയ പരാതികളും രേഖകളുമടങ്ങിയ ബാഗ് കഴുത്തിൽ തൂക്കിയിട്ടിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യസംസ്ക്കരണത്തിനെതിരെ ഒറ്റയാൾ സമരത്തിലായിരുന്നു റസാഖ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close